വെളുത്തുള്ളി വില കുതിച്ചുയരുന്നു; കിലോയ്ക്ക് 300 രൂപ; പത്തുവര്‍ഷത്തിനിടെ ഏറ്റവും വലിയ വര്‍ധന 

സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിച്ചുയരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിച്ചുയരുന്നു. പൊതുവിപണിയില്‍ കിലോയ്ക്ക് 300 രൂപയിലേക്ക് കടന്നിരിക്കുകയാണ് വെളുത്തുള്ളി വില. ഒരു മാസത്തിനിടെ പൊതുവിപണിയില്‍ വെളുത്തുള്ളിക്ക് കിലോയ്ക്ക് 90 രൂപ കൂടിയതായാണ് കച്ചവടക്കാര്‍ പറയുന്നത്. 

പത്തുവര്‍ഷത്തിനിടെ വെളുത്തുള്ളി വിലയില്‍ ഉണ്ടായ ഏറ്റവും വലിയ വര്‍ധനയാണിത്. 2022 ഡിസംബറില്‍ 65 രൂപയായിരുന്ന വില ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യവാരം 210ലെത്തിയിരുന്നു. മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ 240 രൂപ വരെയാണ് ഇപ്പോള്‍ കിലോയ്ക്ക് വില. ആവശ്യത്തിന് ലോഡ് എത്താതായതോടെ വില അനുദിനം വര്‍ധിക്കുകയാണ്.

ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തില്‍ വെളുത്തുള്ളി എത്തുന്നത്. കാലാവസ്ഥ വ്യതിയാനം കാരണം ഉല്‍പ്പാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. വരള്‍ച്ചയും കാലംതെറ്റിയ മഴയും കൃഷിയെ കാര്യമായി ബാധിച്ചതായി കച്ചവടക്കാര്‍ പറയുന്നു. അടുത്ത വിളവെടുപ്പുവരെ പ്രതിസന്ധി തുടരുമെന്നാണ് നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com