ശബ്ദം ഉപയോഗിച്ചും നാവിഗേഷന്‍, ഓരോ കണ്ണിനുമായി 4കെ ഡിസ്പ്ലേ, ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റുമായി ആപ്പിള്‍; 2.9 ലക്ഷം രൂപ മുതല്‍, വിശദാംശങ്ങള്‍

അത്യാധുനിക ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് അവതരിപ്പിച്ച് പ്രമുഖ ടെക് കമ്പനിയായ ആപ്പിള്‍
വിഷന്‍ പ്രോ, image credit: APPLE
വിഷന്‍ പ്രോ, image credit: APPLE

ന്യൂയോര്‍ക്ക്:  അത്യാധുനിക ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് അവതരിപ്പിച്ച് പ്രമുഖ ടെക് കമ്പനിയായ ആപ്പിള്‍. ഉല്‍പ്പന്നം ഫെബ്രുവരി രണ്ടിന് അമേരിക്കന്‍ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യ അടക്കമുള്ള മറ്റു വിപണികളില്‍ എന്ന് അവതരിപ്പിക്കുമെന്ന കാര്യത്തില്‍ ആപ്പിള്‍ വ്യക്തത വരുത്തിയിട്ടില്ല.

വിഷന്‍ പ്രോ എന്ന പേരിലാണ് മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് അവതരിപ്പിച്ചത്. 3499 ഡോളറാണ് പ്രാരംഭ വില (ഏകദേശം 2.9 ലക്ഷം ഇന്ത്യന്‍ രൂപ) 256 ജിബി സ്‌റ്റോറേജ് ആണ് ഇതിന്റെ പ്രത്യേകത. ജനുവരി 19 മുതല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. പുതിയ കാഴ്ചാനുഭൂതി നല്‍കാന്‍ ഓരോ കണ്ണിനുമായി 4കെ ഡിസ്പ്ലേയാണ് ക്രമീകരിച്ചിരിക്കുന്നത്. ഓഗ്മെന്റഡ് റിയാലിറ്റിയില്‍ നിന്ന് വിര്‍ച്വല്‍ റിയാലിറ്റിയിലേക്കും തിരിച്ചും സ്വിച്ച് ചെയ്യാന്‍ സാധിക്കുന്നതാണ് മറ്റൊരു സവിശേഷത.ഉപയോക്തൃ-സൗഹൃദ ഡയല്‍ സംവിധാനം വഴിയാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.  ആപ്പിളിന്റെ M2 ചിപ്പും പുതിയ R1 ചിപ്പും സമന്വയിപ്പിക്കുന്ന ഡ്യുവല്‍-ചിപ്പ് സജ്ജീകരണമാണ് ഇത് നല്‍കുന്നത്.

ഡ്യുവല്‍ ലൂപ്പ് ബാന്‍ഡ്, സോളോ നിറ്റ് ബാന്‍ഡ് എന്നിവയുമായാണ് ആപ്പിള്‍ വിഷന്‍ പ്രോ വരുന്നത്.  ഇത് ഹെഡ്സെറ്റ് ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രണ്ട് ഓപ്ഷനുകള്‍ നല്‍കും.

ലൈറ്റ് സീല്‍, രണ്ട് ലൈറ്റ് സീല്‍ കുഷ്യന്‍സ്, ബാറ്ററി, യുഎസ്ബി-സി ചാര്‍ജ് കേബിള്‍, പോളിഷിംഗ് ക്ലോത്ത്, യുഎസ്ബി-സി പവര്‍ അഡാപ്റ്റര്‍ എന്നിവ ഉള്‍പ്പെടെയാണ് ഹെഡ്‌സെറ്റ് നല്‍കുന്നത്. വിഷന്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് വിഷന്‍ പ്രോവിന് കരുത്തുപകരുന്നത്.  ത്രിമാന യൂസര്‍ ഇന്റര്‍ഫെയ്‌സ് ആണ് മറ്റൊരു പ്രത്യേകത. കണ്ണ്, കൈകള്‍, ശബ്ദം, എന്നിവ ഉപയോഗിച്ചും നാവിഗേഷന്‍ ചെയ്യാന്‍ കഴിയും എന്നത് ഉപയോക്താക്കള്‍ക്ക് പുതിയ അനുഭവം നല്‍കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com