ഗൂഗിള്‍ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു; ജോലി നഷ്ടപ്പെടുന്നത് നൂറിലധികം പേര്‍ക്ക് 

പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു
I​ഗൂ​ഗിൾ: ഫയൽ/എപി
I​ഗൂ​ഗിൾ: ഫയൽ/എപി

ന്യൂയോര്‍ക്ക്: പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു. ഡിജിറ്റല്‍ അസിസ്റ്റന്റ്, ഹാര്‍ഡ് വെയര്‍, എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ നിന്നായി നൂറിലധികം ജീവനക്കാരെ പിരിച്ചുവിടാനാണ് ഗൂഗിള്‍ തീരുമാനിച്ചിരിക്കുന്നത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്പനി അറിയിച്ചു.

വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം സാധ്യമാക്കാനാണ് മാറ്റം കൊണ്ടുവരുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം. വോയ്‌സ് അടിസ്ഥാനമാക്കിയുള്ള ഗൂഗിള്‍ അസിസ്റ്റന്റ്, ഓഗ്മെന്റഡ് റിയാലിറ്റി ഹാര്‍ഡ് വെയര്‍ എന്നി വിഭാഗങ്ങളിലാണ് പ്രധാനമായി പിരിച്ചുവിടല്‍ നടക്കാന്‍ പോകുന്നത്. സെന്‍ട്രല്‍ എന്‍ജിനീയറിങ് വിഭാഗത്തിലും ജീവനക്കാരെ ഒഴിവാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. 

ഗൂഗിളില്‍ ഒഴിവുവരുന്ന മറ്റിടങ്ങളിലേക്ക് അപേക്ഷിക്കുന്നതിന് ജീവനക്കാര്‍ക്ക് അവസരമുണ്ടെന്നും കമ്പനി അറിയിച്ചു. അതിനിടെ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി ആല്‍ഫാബെറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ രംഗത്തുവന്നു. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് വേണ്ടി ജീവനക്കാര്‍ കഷ്ടപ്പെടുകയാണ്. കമ്പനിക്ക് കോടികള്‍ ലാഭം ഉണ്ടാക്കാന്‍ പ്രയത്‌നിക്കുന്ന ജീവനക്കാരെ ഒഴിവാക്കാന്‍ കമ്പനിയെ അനുവദിക്കില്ല. ജോലി സുരക്ഷിതത്വം ഉറപ്പാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും വര്‍ക്കേഴ്‌സ് യൂണിയന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com