ന്യൂഡല്‍ഹി: രണ്ടു പ്രീ പെയ്ഡ് പ്ലാനുകളില്‍ സൗജന്യ ഡേറ്റ ഓഫറുമായി റിലയന്‍സ് ജിയോ. 61 രൂപ വരെയുള്ള അധിക ഡേറ്റ ആനുകൂല്യമാണ് ഓഫര്‍ ചെയ്യുന്നത്.
399, 219 രൂപ പ്ലാനുകള്‍ക്കാണ് ഇതിന്റ ആനുകൂല്യം ലഭിക്കുക. അണ്‍ലിമിറ്റഡ് കോളിങ്, ഫോര്‍ ജി ഡേറ്റ എന്നിവയ്ക്ക് പുറമേയാണ് 61 രൂപ വരെയുള്ള ഡേറ്റ ഓഫര്‍. ബിസിനസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജിയോ പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്.
399 രൂപ പ്ലാനില്‍ പ്രതിദിനം മൂന്ന് ജിബി ഡേറ്റയാണ് ലഭിക്കുക. ഇതിന് പുറമേ 61 രൂപ മൂല്യമുള്ള ആറു ജിബിയുടെ അധിക ഫോര്‍ ജി ഡേറ്റയാണ് ഓഫറായി നല്‍കുന്നത്. 219 പ്ലാനില്‍ 25 രൂപ മൂല്യമുള്ള രണ്ടു ജിബി ഡേറ്റയാണ് അധികമായി ലഭിക്കുക. 14 ദിവസം കാലാവധിയുള്ള ഈ പ്ലാന്‍ അനുസരിച്ച് അണ്‍ലിമിറ്റഡ് കോളിങും പ്രതിദിനം മൂന്ന് ജിബി ഡേറ്റയുമാണ് ലഭിക്കുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക