പിടിഐ/ ഫയൽ
പിടിഐ/ ഫയൽ

സെന്‍സെക്‌സ് ആദ്യമായി 73,000 കടന്നു; നിഫ്റ്റി 22,000ന് മുകളില്‍, ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍

പുതിയ ഉയരം കീഴടക്കി ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: പുതിയ ഉയരം കീഴടക്കി ഇന്ത്യന്‍ ഓഹരി വിപണി. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ആദ്യമായി 73,000 പോയിന്റ് മറികടന്നു. 22,000 പോയിന്റ് കടന്നാണ് ഇന്നത്തെ വ്യാപാരം നിഫ്റ്റി അവസാനിപ്പിച്ചത്.

സെന്‍സെക്‌സില്‍ 750 പോയിന്റിന്റെ മുന്നേറ്റം ഉണ്ടായതോടെയാണ് പ്രധാനപ്പെട്ട ലക്ഷ്യമായ 75,000 മറികടന്നത്. 73,327 പോയിന്റിലാണ് സെന്‍സെക്‌സില്‍ വ്യാപാരം അവസാനിച്ചത്. നിഫ്റ്റിയില്‍ 200 പോയിന്റിന്റെ മുന്നേറ്റമാണ് ദൃശ്യമായത്. 22,097 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ നിഫ്റ്റി 22100 പോയിന്റ് മറികടന്ന് മുന്നേറിയിരുന്നു.

ഐടി ഓഹരികളിലുണ്ടായ മുന്നേറ്റമാണ് റാലിക്ക് കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിപ്രോ, എച്ച്‌സിഎല്‍ ടെക് ഓഹരികളാണ് പ്രധാനമായി മുന്നേറിയത്. ആഗോളവിപണിയിലെ മുന്നേറ്റവും ഇന്ത്യന്‍ ഓഹരിവിപണിയില്‍ പ്രതിഫലിച്ചു. അസംസ്‌കൃത എണ്ണ വില കുറഞ്ഞതും രൂപയുടെ മുന്നേറ്റവും ഇന്ത്യന്‍ വിപണിയ്ക്ക് അനുകൂലമായതായും വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com