അടുത്ത മാസം ഇന്ധനവിലയില്‍ പത്തുരൂപ വരെ കുറയും?; റിപ്പോര്‍ട്ട് 

അടുത്ത മാസം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:  അടുത്ത മാസം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണ വിതരണ കമ്പനികളുടെ മേല്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് റിപ്പോര്‍ട്ട്. ലിറ്ററിന് അഞ്ചുരൂപ മുതല്‍ പത്തുരൂപ വരെ ഇന്ധനവില കുറയ്ക്കുന്നതിനെ കുറിച്ച് എണ്ണവിതരണ കമ്പനികള്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില കുറയുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 77 ഡോളറിന് മുകളിലാണ്. നിലവില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് എണ്ണവിതരണ കമ്പനികള്‍ മൊത്തത്തില്‍ 75000 കോടി രൂപ ലാഭം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കൈമാറുന്നതിന്റെ ഭാഗമായി അടുത്ത മാസം ഇന്ധനവിലയില്‍ എണ്ണ വിതരണ കമ്പനികള്‍ കുറവ് വരുത്തുമെന്നാണ് സൂചന. 

ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. എണ്ണ ആവശ്യകതയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. 2022 മെയ് മാസത്തിലാണ് ഇതിന് മുന്‍പ് ദേശവ്യാപകമായി എണ്ണ വില കുറച്ചത്. അന്ന് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെ എക്‌സൈസ് തീരുവയില്‍ ലിറ്ററിന് എട്ടുരൂപയും ഡീസലിന്റേതില്‍ ആറു രൂപയുടെയും കുറവ് വരുത്തുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com