2023 ല്‍ ലംബോര്‍ഗിനിക്ക് ഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന; ആഗോളതലത്തിലും വില്‍പ്പന കത്തിക്കയറി 

യൂറോപ്പില്‍ നിന്നാണ് കാറിന് ഏറ്റവും കൂടുതല്‍ സ്‌പോണ്‍സര്‍ ലഭിക്കുന്നത്
ഓട്ടോമൊബിലി ലംബോര്‍ഗിനി /എക്‌സ്
ഓട്ടോമൊബിലി ലംബോര്‍ഗിനി /എക്‌സ്

ന്യൂഡല്‍ഹി: 2023 ല്‍ ആഡംബര സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ ഓട്ടോമൊബിലി ലംബോര്‍ഗിനിക്ക് ഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പന. വിപണിയുടെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ നൂറിലധികം കാറുകള്‍ കമ്പനി വിറ്റതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് 103 കാറുകളാണ് കഴിഞ്ഞ വര്‍ഷം കമ്പനി വിറ്റത്. 

2022 ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ 33 ശതമാനത്തിന്റെ വര്‍ധനവോടെ 92 കാറുകളുടെ വില്‍പനയാണ് നടന്നത്. ലോകവിപണിയിലേക്ക് വരുമ്പോള്‍ ചരിത്രത്തില്‍ ആദ്യമായി കമ്പനി ആയിരത്തിലധികം കാറുകള്‍ വില്‍പ്പന നടത്തി. 2023ല്‍ 10,112 കാറുകളാണ് കമ്പനി ലോകത്താകമാനം വിറ്റത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ലംബോര്‍ഗിനിയുടെ വളര്‍ച്ച 10 ശതമാനമായി വര്‍ദ്ധിച്ചു.

യൂറോപ്പില്‍ നിന്നാണ് കാറിന് ഏറ്റവും കൂടുതല്‍ സ്‌പോണ്‍സര്‍ ലഭിക്കുന്നത്. മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും 3,987 യൂണിറ്റുകളാണ്  ലംബോര്‍ഗിനിക്ക്  ഉള്ളത്. അമേരിക്കയില്‍ 3,465 യൂണിറ്റുകളും ഏഷ്യ-പസഫിക്  മേഖലയില്‍ 2,660 യൂണിറ്റു കാറുകളും ആണ് ഇതുവരെ വിറ്റഴിച്ചത്.

2023-ല്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലകളില്‍ ലംബോര്‍ഗിനിയുടെ വില്‍പ്പനയില്‍ 14 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി.വില്‍പ്പനയുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ മാത്രം ഒമ്പത് ശതമാനം വര്‍ധനവുണ്ടായി.ഏഷ്യ -പസഫിക് മേഖലയില്‍ നാല് ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com