അടുത്ത വര്‍ഷം മൂന്ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിപണിയിലിറക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ് 

ബി 2 ബി ലാസ്റ്റ് മൈല്‍ ഡെലിവറി സെഗ്‌മെന്റില്‍ മറ്റൊരു ഇലക്ട്രിക് ഇരുചക്ര വാഹനവം കമ്പനി പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ഹീറോയുടെ ലോഗോ, Image credit: hero motocorp
ഹീറോയുടെ ലോഗോ, Image credit: hero motocorp

ജയ്പൂര്‍: അടുത്ത വര്‍ഷത്തോടെ മൂന്ന് പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിപണിയില്‍ ഇറക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ് പദ്ധതിയിടുന്നതായി കമ്പനി സിഇഒ നിരഞ്ജന്‍ ഗുപ്ത. 

2025 സാമ്പത്തിക വര്‍ഷത്തില്‍, ഞങ്ങളുടെ വിഡ ശ്രേണി വിപുലീകരിക്കുന്നതിനായി താരതമ്യേന കുറഞ്ഞ വിലയിലുള്ള 
ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിക്കും. ഹീറോ വേള്‍ഡ് 2024 ഇവന്റില്‍ നിരഞ്ജന്‍ ഗുപ്ത പറഞ്ഞു. ബി 2 ബി ലാസ്റ്റ് മൈല്‍ ഡെലിവറി സെഗ്‌മെന്റില്‍ മറ്റൊരു ഇലക്ട്രിക് ഇരുചക്ര വാഹനവം കമ്പനി പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സീറോ മോട്ടോര്‍സൈക്കിള്‍
കമ്പനിയുമായി ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കാനുള്ള സാധ്യതയെക്കുറിച്ച് ചര്‍ച്ചചെയ്യുകയാണെന്നും വാഹനം ഇന്ത്യന്‍ വിപണിയിലെത്താന്‍ കുറച്ച് സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയില്‍ മാസ് സെഗ്‌മെന്റ് ഉല്‍പ്പന്നങ്ങളില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ വികസിപ്പിക്കുന്നതിന് പങ്കാളിത്തത്തില്‍ നിന്നുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇവി വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി, കഴിഞ്ഞ ആഴ്ചയോടെ കമ്പനി വിഡയുടെ ലഭ്യത 100 നഗരങ്ങളിലേക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 100 നഗരങ്ങളില്‍ കൂടി എത്തുമെന്നും നിരഞ്ജന്‍ ഗുപ്ത പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com