2047 ഓടേ ഇന്ത്യ 'വികസിത രാജ്യം', മൂന്ന് വര്‍ഷത്തിനകം മൂന്നാമത്തെ സാമ്പത്തിക ശക്തി; ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്

വരും വര്‍ഷങ്ങളിലും രാജ്യം ഏഴു ശതമാനത്തിലധികം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് കേന്ദ്രധനമന്ത്രാലയം
 ധനമന്ത്രാലയം
ധനമന്ത്രാലയംഫയല്‍, ഐഎഎന്‍എസ്

ന്യൂഡല്‍ഹി: വരും വര്‍ഷങ്ങളിലും രാജ്യം ഏഴു ശതമാനത്തിലധികം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് കേന്ദ്രധനമന്ത്രാലയം. സാമ്പത്തിക പരിഷ്‌കരണ നടപടികളും ധനകാര്യമേഖലയുടെ ശക്തിയും സമ്പദ് വ്യവസ്ഥ ശക്തമായി മുന്നോട്ടുപോകുന്നതിന് കരുത്തുപകരുമെന്നും ഇടക്കാല ബജറ്റിന് മുന്നോടിയായി ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്ന് വര്‍ഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് റിപ്പോര്‍ട്ട് പ്രത്യാശ പ്രകടിപ്പിച്ചു. 2030 ഓടേ ഇന്ത്യയുടെ ജിഡിപി അഞ്ചുലക്ഷം കോടി ഡോളറിനും ഏഴു ലക്ഷം കോടി ഡോളറിനും ഇടയിലായിരിക്കും. ഈ വളര്‍ച്ച ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റും.നിലവില്‍ തുടരുന്ന സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്ക് തടസം സൃഷ്ടിച്ചില്ലായെങ്കില്‍ 2047 ഓടേ വികസിത രാജ്യം എന്ന ലക്ഷ്യം ഇന്ത്യ കൈവരിക്കുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

 ധനമന്ത്രാലയം
'സംഘി ഒരു മോശം വാക്കാണെന്ന് എന്റെ മകള്‍ പറഞ്ഞിട്ടില്ല'; ഐശ്വര്യയ്ക്ക് പിന്തുണയുമായി രജനീകാന്ത്

2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 7 ശതമാനം അല്ലെങ്കില്‍ അതിനു മുകളിലുള്ള വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 സാമ്പത്തിക വര്‍ഷത്തിലും ഇത് തുടരുമെന്നും ചിലര്‍ പ്രവചിക്കുന്നു. ഈ പ്രവചനം ശരിയാണെങ്കില്‍, കോവിഡ് മഹാമാരിക്ക് ശേഷം തുടര്‍ച്ചയായി നാലു വര്‍ഷം സമ്പദ്‌വ്യവസ്ഥ 7ശതമാനം അല്ലെങ്കില്‍ അതിലധികമോ വളര്‍ച്ച കൈവരിക്കുന്നത് നേട്ടമായി മാറും. അത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകള്‍ക്ക് കരുത്തുപകരുന്ന ശ്രദ്ധേയമായ നേട്ടമായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com