എന്‍ജിന്‍ ടെസ്റ്റില്‍ ക്രമക്കേട്: ടൊയോട്ടയുടെ മൂന്ന് വാഹനങ്ങളുടെ വിതരണം നിര്‍ത്തിവെച്ചു

ഹോഴ്‌സ്പവര്‍ ഔട്ട്പുട്ട് സര്‍ട്ടിഫിക്കേഷന്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് ഈ മൂന്ന് ഡീസല്‍ എന്‍ജിന്‍ മോഡലുകളിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് ടൊയോട്ട ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍
ഇന്നോവ ക്രിസ്റ്റ
ഇന്നോവ ക്രിസ്റ്റ

ന്യൂഡല്‍ഹി: വാഹനം പുറത്തിറക്കുന്നതിന് മുന്‍പുള്ള 'ഔട്ട്പുട്ട്' പരിശോധനയില്‍ ചില ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, ഹിലക്‌സ് മോഡലുകളുടെ വിതരണം താത്കാലികമായി നിര്‍ത്തിവെച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. ഇതോടെ ഇത്തരം മോഡലുകള്‍ക്കായി ബുക്ക് ചെയ്തവരുടെ കാത്തിരിപ്പ് നീണ്ടേക്കാം.

ഹോഴ്‌സ്പവര്‍ ഔട്ട്പുട്ട് സര്‍ട്ടിഫിക്കേഷന്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് ഈ മൂന്ന് ഡീസല്‍ എന്‍ജിന്‍ മോഡലുകളിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് ടൊയോട്ട ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ അറിയിച്ചു. സര്‍ട്ടിഫിക്കേഷന്‍ ടെസ്റ്റുകളുടെ സമയത്ത് പവര്‍, ടോര്‍ക്ക് കര്‍വുകള്‍ എന്നിവയുടെ 'സ്മൂത്തിങ്' പ്രവര്‍ത്തനത്തെ ചുറ്റിപ്പറ്റിയാണ് തകരാറുകള്‍. ഈ തകരാറുകള്‍ വാഹനത്തിന്റെ ഹോഴ്‌സ് പവറിനെയോ ടോര്‍ക്കിനെയോ കാര്യമായി ബാധിച്ചതായി പറയാന്‍ ആവില്ല. കൂടാതെ, ബാധിച്ച വാഹനങ്ങളുടെ മലിനീകരണത്തെയോ സുരക്ഷാ മാനദണ്ഡങ്ങളെയോ ബാധിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.

ബാധിച്ച വാഹനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതിന് ഉപയോഗിച്ച ഡാറ്റ പുനര്‍മൂല്യനിര്‍ണയം നടത്തുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് വരുന്നതായും ടൊയോട്ട അറിയിച്ചു. ഇതില്‍ തീരുമാനമാകുന്നത് വരെ ബാധിച്ച വാഹനങ്ങള്‍ വിതരണത്തിന് അയക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കമ്പനി അറിയിച്ചു.

'എന്നിരുന്നാലും, പുതിയ ഓര്‍ഡര്‍ എടുക്കല്‍ തുടരും. ബുക്ക് ചെയ്തിട്ടും വാഹനം ലഭിക്കാത്ത ഉപഭോക്താക്കളോട് സാഹചര്യം വിശദീകരിക്കും.അതിനുശേഷവും വാഹനങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്ന ഉപഭോക്താക്കള്‍ക്കുള്ള രജിസ്‌ട്രേഷനും ഡെലിവറിയുമായി ഞങ്ങള്‍ മുന്നോട്ട് പോകും. കൂടാതെ, ഈ ക്രമക്കേടുകള്‍ നിലവില്‍ വാഹനം വാങ്ങിയവരെ ബാധിച്ചിട്ടില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്യും'- കമ്പനി പ്രസ്താവനയില്‍ അറിയിച്ചു

ഇന്നോവ ക്രിസ്റ്റ
ഫാസ്ടാഗ്, സോവറിന്‍ ഗോള്‍ഡ് ബോണ്ട്, പെന്‍ഷന്‍ ഫണ്ട്...; ഫെബ്രുവരിയില്‍ നിരവധി മാറ്റങ്ങള്‍, വിശദാംശങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com