ഫാസ്ടാഗ് കെവൈസി; കാലാവധി ഒരു മാസംകൂടി നീട്ടി

പേയ്ടിഎം ഫാസ്ടാ​ഗ് ഉപയോക്താക്കളുടെ പ്രശ്നങ്ങൾ കൂടി കണക്കിലെടുത്താണ് കാലവധി നീട്ടിയത്
ഫാസ്ടാഗ് കെവൈസി കാലാവധി നീട്ടി
ഫാസ്ടാഗ് കെവൈസി കാലാവധി നീട്ടി

ന്യൂഡൽഹി: ഫാസ്ടാഗിന്റെ കെവൈസി നടപടിക്രമം പൂർത്തീകരിക്കുന്നതിന്റെ കാലാവധി ഒരു മാസം കൂടി നീട്ടി. പേയ്ടിഎം ഫാസ്ടാ​ഗ് ഉപയോക്താക്കളുടെ പ്രശ്നങ്ങൾ കൂടി കണക്കിലെടുത്താണ് കാലവധി നീട്ടുന്നതെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു.

ട്രോൾ പ്ലാസയിലെ തിരക്കു നിയന്ത്രിക്കാൻ ദേശീയപാതാ അതോറിറ്റി നടപ്പാക്കുന്ന ഒരു വാഹനം ഒരു ഫാസ്ടാ​ഗ് എന്ന പദ്ധതിയുടെ ഭാ​ഗമായാണ് നടപടി. ഒന്നിലധികം വാഹനങ്ങൾക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇതിനോടനുബന്ധിച്ച് ഫെബ്രുവരി 29-ഓടെ ഫാസ്ടാഗിൽ കെവൈസി പൂർത്തിയാക്കണം എന്നായിരുന്നു ദേശീയപാതാ അതോറിറ്റിയുടെ നിർദേശം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫാസ്ടാഗ് കെവൈസി കാലാവധി നീട്ടി
കേരളത്തിലെ എ പ്ലസ് മണ്ഡലങ്ങളില്‍ ആരൊക്കെ?; ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കും

എന്നാൽ റിസർവ് ബാങ്ക് നടപടി മൂലം പേയ്ടിഎം ഫാസ്ടാഗുകളിൽ മാർച്ച് 15നു ശേഷം റീചാർജ് ചെയ്യാനാവില്ല. 15 വരെയുള്ള ബാലൻസ് തീരും വരെ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. അസൗകര്യം ഒഴിവാക്കാൻ പേയ്ടിഎം ഫാസ്ടാഗ് ഉടമകൾ മറ്റൊരു ബാങ്കിന്റെ ഫാസ്ടാഗ് എടുക്കാനായിരുന്നു ആർബിഐ നിർദേശിച്ചത്. സമയപരിധി അവസാനിച്ചാൽ കെവൈസി ഇല്ലാത്ത ഫാസ്ടാഗുകൾ പ്രവർത്തനരഹിതമാകും. ഒപ്പം ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് എന്ന ചട്ടവും പ്രാബല്യത്തിൽ വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com