പ്രവാസികള്‍ക്ക് ചേരാന്‍ സാധിക്കുമോ?, രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ; പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന, വിശദാംശങ്ങള്‍

ഏതെങ്കിലും കാരണത്താല്‍ മരണം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന
18നും 50നും ഇടയില്‍ പ്രായമുള്ള ബാങ്ക്/ പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകള്‍ക്ക് ഇതില്‍ ചേരാവുന്നതാണ്
18നും 50നും ഇടയില്‍ പ്രായമുള്ള ബാങ്ക്/ പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകള്‍ക്ക് ഇതില്‍ ചേരാവുന്നതാണ്പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഏതെങ്കിലും കാരണത്താല്‍ മരണം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന. ഒരു വര്‍ഷം വരെയാണ് കവറേജ്. വര്‍ഷം തോറും പുതുക്കാവുന്നതാണ്. ബാങ്കുകള്‍/പോസ്റ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഇത് ലഭ്യമാണ്. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയാണ് ഇത് നടപ്പിലാക്കുന്നത്.

18നും 50നും ഇടയില്‍ പ്രായമുള്ള ബാങ്ക്/ പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകള്‍ക്ക് ഇതില്‍ ചേരാവുന്നതാണ്. ഒരു വര്‍ഷത്തെ ടേം ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. അനുമതി നല്‍കുന്ന മുറയ്ക്ക് എല്ലാ വര്‍ഷവും ഓട്ടോ ഡെബിറ്റ് സൗകര്യം വഴി അക്കൗണ്ട് ഉടമയുടെ ബാങ്ക്/ പോസ്റ്റ് ഓഫീസ് അക്കൗണ്ടില്‍ നിന്ന് പ്രീമിയം കുറയ്ക്കും. എല്ലാ വരിക്കാര്‍ക്കും 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്. പ്രതിവര്‍ഷം അടയ്‌ക്കേണ്ട പ്രീമിയം 436 രൂപയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ബാങ്ക് ശാഖയില്‍ അക്കൗണ്ട് ഉള്ള ഏതൊരു പ്രവാസി ഇന്ത്യക്കാരനും പ്രോഗ്രാമിന്റെ വ്യവസ്ഥകള്‍ പാലിച്ചു കൊണ്ട് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയില്‍ ചേരാവുന്നതാണ്. എന്നിരുന്നാലും, ഒരു ക്ലെയിം ഉണ്ടായാല്‍, നോമിനിക്ക് ഇന്ത്യന്‍ രൂപയില്‍ മാത്രമാണ് തുക ലഭിക്കുക.

18നും 50നും ഇടയില്‍ പ്രായമുള്ള ബാങ്ക്/ പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകള്‍ക്ക് ഇതില്‍ ചേരാവുന്നതാണ്
ഒറ്റദിവസം 4.10 കോടി ഇടപാടുകള്‍; റെക്കോര്‍ഡ് നേട്ടവുമായി നെഫ്റ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com