എഐയില്‍ പിടിച്ചുകയറിയോ?, സാം ആള്‍ട്ട്മാന്റെ ആസ്തി കുത്തനെ ഉയര്‍ന്നു, 200 കോടി ഡോളര്‍

ഓപ്പണ്‍എഐ സ്ഥാപകനും സിഇഒയുമായ സാം ആള്‍ട്ട്മാന്റെ ആസ്തി കുത്തനെ ഉയര്‍ന്നു
സാം ആൾട്ട്മാൻ
സാം ആൾട്ട്മാൻഫയൽ/എപി

ന്യൂഡല്‍ഹി: ഓപ്പണ്‍എഐ സ്ഥാപകനും സിഇഒയുമായ സാം ആള്‍ട്ട്മാന്റെ ആസ്തി കുത്തനെ ഉയര്‍ന്നു. സാം ആള്‍ട്ട്മാന്റെ ആസ്തി 200 കോടി ഡോളറായി ഉയര്‍ന്നതായി ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക വ്യക്തമാക്കുന്നു. സാം ആള്‍ട്ട്മാന്റെ ആസ്തിയില്‍ ഓപ്പണ്‍എഐയുടെ സാമ്പത്തിക വിജയമല്ല പ്രതിഫലിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മുഖമായി മാറിയ 38കാരന്റെ നേട്ടം വിലയിരുത്തുന്നത് ഇതാദ്യമാണ്. ഓപ്പണ്‍എഐയുടെ മൂല്യം അടുത്തിടെ 8600 കോടി ഡോളറായി ഉയര്‍ന്നിരുന്നു. കമ്പനിയില്‍ തനിക്ക് ഓഹരിപങ്കാളിത്തം ഇല്ലെന്ന് ആള്‍ട്ട്മാന്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നതായും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു. ആള്‍ട്ട്മാന്റെ സമ്പത്തിന്റെ ഭൂരിഭാഗവും വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകള്‍, സ്റ്റാര്‍ട്ട്അപ്പ് നിക്ഷേപങ്ങള്‍ എന്നിവയില്‍ നിന്നുമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാമൂഹിക മാധ്യമമായ റെഡ്ഡിറ്റിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ സാം ആള്‍ട്ട്മാന്റെ സമ്പത്ത് ഇനിയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. റെഡ്ഡിറ്റിലെ വലിയ ഓഹരി ഉടമകളില്‍ ഒരാളാണ് സാം ആള്‍ട്ടമാന്‍.

സാം ആൾട്ട്മാൻ
'സുരക്ഷയ്ക്ക് പ്രാധാന്യം'; രാജ്യത്ത് 67 ലക്ഷം അക്കൗണ്ടുകള്‍ കൂടി നിരോധിച്ചതായി വാട്‌സ്ആപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com