ടെസ്ല ഓഹരിയില്‍ ഇടിവ്; മസ്‌കിനെ പിന്തള്ളി ജെഫ് ബെസോസ് ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍

ടെസ്ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനെ പിന്തള്ളി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് വീണ്ടും ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍.
ജെഫ് ബെസോസ്
ജെഫ് ബെസോസ്ഫയൽ

ന്യൂയോര്‍ക്ക്: ടെസ്ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനെ പിന്തള്ളി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് വീണ്ടും ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍. 20,000 കോടി ഡോളറാണ് ബെസോസിന്റെ സമ്പാദ്യം. മസ്‌കിന്റെ സമ്പാദ്യം 19800 കോടി ഡോളറായി താഴ്ന്നതോടെയാണ് ബെസോസ് ഒന്നാമതെത്തിയത്.

കഴിഞ്ഞ വര്‍ഷം മസ്‌കിന്റെ സമ്പാദ്യത്തില്‍ 3100 കോടി ഡോളറിന്റെ നഷ്ടമാണ് നേരിട്ടത്. ഇക്കാലയളവില്‍ ബെസോസിന്റെ സമ്പാദ്യം 2300 കോടി ഡോളര്‍ വര്‍ധിച്ചു. തിങ്കളാഴ്ച ടെസ്ലയുടെ ഓഹരി ഏഴു ശതമാനം ഇടിഞ്ഞതാണ് സമ്പന്നരുടെ പട്ടികയില്‍ ബെസോസ് ഒന്നാമത് എത്താന്‍ ഇടയാക്കിയതെന്ന് ബ്ലൂംബര്‍ഗ് ബില്യണയര്‍ സൂചികയില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2021 ജനുവരിയില്‍ ബെസോസിനെ പിന്തള്ളിയാണ് മസ്‌ക് ഒന്നാമത് എത്തിയത്. അന്ന് 19500 കോടി ഡോളറായിരുന്നു മസ്‌കിന്റെ സമ്പാദ്യം. അതിനിടെ ആഡംബര ബ്രാന്‍ഡായ ലൂയിസ് വിറ്റണിന്റെ മാതൃ കമ്പനിയായ എല്‍വിഎംഎച്ചിന്റെ ചീഫ് എക്‌സിക്യൂട്ടീവായ ബെര്‍ണാഡ് അര്‍നോള്‍ട്ട് സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത് എത്തിയെങ്കിലും 2023ല്‍ മസ്‌ക് തിരിച്ചുപിടിച്ചു. നിലവില്‍ ലോകത്തെ മൂന്നാമത്തെ സമ്പന്നനാണ് അര്‍നോള്‍ട്ട്. മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബില്‍ ഗേറ്റ്‌സ് എന്നിവരാണ് തൊട്ടുപിന്നില്‍. ഇന്ത്യയുടെ ഗൗതം അദാനിയും മുകേഷ് അംബാനിയും 11,12 സ്ഥാനങ്ങളിലാണ്.

ജെഫ് ബെസോസ്
സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; മൂന്നാഴ്ചയ്ക്കിടെ വര്‍ധിച്ചത് 2000 രൂപ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com