ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് പുതിയ അപ്‌ഡേഷനുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍. ഇപ്പോള്‍ ഫോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ഗൂഗിളിന്റെ പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉപയോക്താവിന് വാട്‌സ്ആപ്പ് കോള്‍ ഹിസ്റ്ററി കാണാന്‍ സാധിക്കുന്നതാണ് ഈ ഫീച്ചര്‍. സാധാരണ കോളുകള്‍ക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക. കോള്‍ ലോഗില്‍ വാട്‌സ്ആപ്പ് കോള്‍ കാണിച്ചുതരുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. അതായത് ഏകീകൃതമായ ഒരു കോള്‍ ലോഗ് എല്ലാവരിലേക്കുമായി അവതരിപ്പിക്കാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്. എന്നാല്‍ ടെലിഗ്രാം, സിഗ്നല്‍ കോളുകളുമായി ബന്ധപ്പെട്ട് ഈ ഫീച്ചര്‍ ലഭ്യമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉടന്‍ തന്നെ ഈ ഫീച്ചര്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വീഡിയോ ഷോട്ട്കട്ട് ഫീച്ചറാണ് മറ്റൊന്ന്. കോളുകളെ ഗൂഗിള്‍ മീറ്റിലേക്ക് റീഡയറക്ട് ചെയ്ത് വിടുന്നതാണ് ഈ ഫീച്ചര്‍. ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ഫോണ്‍ കോളിനിടെ വീഡിയോ കോള്‍ ചിപ്പ് തെളിയിച്ച് കൊണ്ടാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ ചിപ്പ് ടാപ്പ് ചെയ്യുമ്പോള്‍ ഒരു പേജ് തുറന്നുവരും. ഇതില്‍ നിന്ന് ഉപഭോക്താവ് ആരെയാണോ വിളിക്കുന്നത് അയാളെ ഗൂഗിള്‍ മീറ്റ് കോളിലേക്ക് എളുപ്പത്തില്‍ ക്ഷണിക്കാന്‍ കഴിയുന്നവിധമാണ് ഫീച്ചര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക