വരുന്ന ആഴ്ച പോപ്പുലറിന്റേത് അടക്കം ഏഴു ഐപിഒകള്‍, എട്ടു ലിസ്റ്റിങ്ങ്; ഓഹരി വിപണി 'കരടി' പ്രതീക്ഷയില്‍

വരുന്ന ആഴ്ചയും ഓഹരി വിപണിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാമെന്ന് വിപണി വിദഗ്ധര്‍
ഓഹരി വിപണി
ഓഹരി വിപണിഫയൽ/പിടിഐ

ന്യൂഡല്‍ഹി: വരുന്ന ആഴ്ചയും ഓഹരി വിപണിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാമെന്ന് വിപണി വിദഗ്ധര്‍. വിപണിയുടെ മുന്നേറ്റം അനുകൂല ഘടകമായി കണ്ട് ഏഴ് കമ്പനികളാണ് അടുത്തയാഴ്ച ഐപിഒയുമായി രംഗത്തുവരുന്നത്.എട്ടു കമ്പനികളുടെ ലിസ്റ്റിങ്ങ് കൂടി നടക്കുന്നതോടെ ഈയാഴ്ച വിപണി സക്രിയമായിരിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

നിലവില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് ഓഹരി വിപണി മുന്നേറുന്നത്. സെന്‍സെക്‌സ് 75,000 പോയിന്റിലേക്കാണ് അടുക്കുന്നത്. നിഫ്റ്റി 22,000 പോയിന്റിന് മുകളിലാണ്. തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന അടുത്ത ആഴ്ചയില്‍ പ്രഥമ ഓഹരി വില്‍പ്പനയിലേക്ക് കടക്കുന്ന ഏഴ് കമ്പനികളില്‍ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വീസസ് ലിമിറ്റഡും ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച ആരംഭിക്കുന്ന പോപ്പുലർ വെഹിക്കിൾസ് ആന്റ് സർവീസസ് ലിമിറ്റഡ് ഐപിഒയില്‍ രണ്ടു രൂപ മുഖവിലയുള്ള ഓഹരികള്‍ 280-295 രൂപ നിരക്കിലാണ് ലഭ്യമാക്കുന്നത്. പ്രഥമ ഓഹരി വില്‍പ്പന വ്യാഴാഴ്ച സമാപിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിൽപ്പനയിലൂടെ 601.55 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിൽ 250 കോടി രൂപ പുതിയ ഓഹരികളുടെ വിൽപ്പനയിലൂടെയും ശേഷിച്ച 351.55 കോടി രൂപയുടെ ഓഹരികൾ നിലവിലുള്ള ഓഹരിയുടമകൾ വിറ്റഴിക്കുന്നതിലൂടെയുമാണ് കണ്ടെത്തുക. ക്രിസ്റ്റല്‍ ഇന്റഗ്രേറ്റഡ് സര്‍വീസസ്, കെപി ഗ്രീന്‍ എന്‍ജിനീയറിങ്, എവിപി ഇന്‍ഫ്രാകോണ്‍, പ്രഥം ഇപിസി പ്രോജക്ട്‌സ്, സിഗ്‌നോറിയ ക്രിയേഷന്‍, റോയല്‍ സെന്‍സ് എന്നി കമ്പനികളുടേതാണ് മറ്റു ഐപിഒകള്‍.

ഓഹരി വിപണി
'ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രതീക്ഷ'; ഒന്‍പത് ദിവസത്തിനിടെ ഓഹരി വിപണിയിലേക്ക് ഒഴുകിയെത്തിയത് 6100 കോടിയുടെ വിദേശ നിക്ഷേപം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com