ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എഡ്യൂടെക് കമ്പനിയായ ബൈജൂസ് ജീവനക്കാരോട് വര്‍ക്ക് ഫ്രം ആയി ജോലി ചെയ്യാന്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തുടനീളമുള്ള ഓഫീസുകള്‍ കമ്പനി ഒഴിഞ്ഞതായാണ് വിവരം. 300ഓളം ഓഫ്‌ലൈന്‍ സെന്ററുകള്‍ ഒഴികെയുള്ള എല്ലാ ഓഫീസുകളും അടച്ചുപൂട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗളൂരുവിലെ ആസ്ഥാന ഓഫീസ് മാത്രമാണ് തല്‍ക്കാലം നിലനിര്‍ത്തുക.
20,000 ത്തിലധികം ജീവനക്കാര്‍ക്ക് ബൈജൂസ് നല്‍കാനിരിക്കുന്ന ശമ്പളത്തിന്റെ ഒരു ഭാഗം വിതരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശം. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഓഫീസുകള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്. ബൈജൂസ് ഇന്ത്യ സിഇഒ അര്‍ജുന്‍ മോഹന്‍ നടപ്പാക്കുന്ന പുനഃക്രമീകരണ പദ്ധതിയുടെ ഭാഗമായാണ് കമ്പനി ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്.
ബൈജൂസ് ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടരും. ഫെബ്രുവരി മാസത്തെ ശമ്പളം മാര്‍ച്ച് 10നകം ലഭിക്കുമെന്ന് ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ശമ്പളം നല്‍കുന്നതില്‍ കമ്പനി പരാജയപ്പെട്ടു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബൈജു രവീന്ദ്രനും കമ്പനിയുടെ ചില ഓഹരി ഉടമകളും തമ്മില്‍ പുതിയ ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുകയാണ്. നിയമ പ്രശ്‌നത്തോടൊപ്പം കമ്പനിക്കുള്ളിലും ബൈജൂസ് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണിന്റെ നിക്ഷേപകര്‍ അടുത്തിടെ അസാധാരണ യോഗം ചേര്‍ന്ന് സിഇഒ ബൈജു രവീന്ദ്രനെ കമ്പനിയില്‍ നിന്ന് നീക്കം ചെയ്യനും ബോര്‍ഡ് പുനസംഘടിപ്പിക്കാനും അടക്കമുള്ള പ്രമേയങ്ങള്‍ പാസാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക