മൊബൈല്‍ ബാങ്കിങ് ആപ്പ് ഉപയോഗിക്കണോ?, ഉടന്‍ അപ്‌ഡേറ്റ് ചെയ്യണം, സുരക്ഷാ ഫീച്ചറുമായി എച്ച്ഡിഎഫ്‌സി

മൊബൈല്‍ ബാങ്കിങ് ആപ്പിന്റെ പുതിയ പതിപ്പിനായി സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്
മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന്‍ ഫീച്ചറുമായി എച്ച്ഡിഎഫ്സി
മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന്‍ ഫീച്ചറുമായി എച്ച്ഡിഎഫ്സിപ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:മൊബൈല്‍ ബാങ്കിങ് ആപ്പിന്റെ പുതിയ പതിപ്പിനായി സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്. ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്പിനായി മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന്‍ ഫീച്ചറാണ് അവതരിപ്പിച്ചത്. ഇടപാടുകാരെ ഇ-മെയില്‍ മുഖേനയാണ് ഇക്കാര്യം ബാങ്ക് അറിയിച്ചത്.

പുതിയ സുരക്ഷാ ഫീച്ചര്‍ പ്രയോജനപ്പെടുത്തി അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും ഇനി മൊബൈല്‍ ബാങ്കിങ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുക എന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. ബാങ്ക് അക്കൗണ്ട് നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറുള്ള ഫോണില്‍ മാത്രമേ മൊബൈല്‍ ബാങ്കിങ് ആപ്പ് പ്രവര്‍ത്തിക്കുകയുള്ളൂ. അതിനാല്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പറുള്ള ഫോണ്‍ ആണ് ഉപയോഗിക്കുന്നത് എന്ന് ഉപഭോക്താവ് ഉറപ്പാക്കണമെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന് എസ്എംഎസ് സബ്‌സ്‌ക്രിപ്ഷനും ആക്ടീവ് ആക്കണം. ആപ്പ് അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞാല്‍ വണ്‍ ടൈം ഓതന്റിക്കേഷന് ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങളും നെറ്റ് ബാങ്കിങ് പാസ് വേര്‍ഡും നല്‍കണം. എളുപ്പം ലോഗിന്‍ ചെയ്ത് വേഗത്തില്‍ പണം കൈമാറാന്‍ സാധിക്കുന്ന സംവിധാനമാണ് ആപ്പില്‍ ഒരുക്കിയിരിക്കുന്നത്. യുപിഐ, നെഫ്റ്റ്, ഐഎംപിഎസ് അടക്കം ഇടപാട് നടത്താന്‍ ഉപയോഗിക്കുന്ന വിവിധ സംവിധാനങ്ങള്‍ ഒരു കുടക്കീഴില്‍ ഒരുക്കിയാണ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ബില്‍ പേയ്‌മെന്റിനായി പ്രത്യേക ഇന്റര്‍ഫെയ്‌സും ഈ ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. പുതിയ അക്കൗണ്ട് തുറക്കാനും ഈ ആപ്പ് വഴി സാധിക്കും. സംശയങ്ങള്‍ തീര്‍ക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എഐ അധിഷ്ഠിത സേവനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന്‍ ഫീച്ചറുമായി എച്ച്ഡിഎഫ്സി
പെനാൽറ്റി ഒഴിവാക്കാം, വെള്ളിയാഴ്ചയ്ക്കകം പുതിയ ഫാസ്ടാഗ് എടുക്കുക; പേടിഎം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com