സഹകരണബാങ്ക് നിക്ഷേപ പലിശ നിരക്കില്‍ മാറ്റം; മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 8.75 ശതമാനം, വിശദാംശങ്ങള്‍

സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കില്‍ മാറ്റം
മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപങ്ങള്‍ക്ക് പരാമാവധി 8.75 ശതമാനം വരെ പലിശ
മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപങ്ങള്‍ക്ക് പരാമാവധി 8.75 ശതമാനം വരെ പലിശപ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കില്‍ മാറ്റം. സഹകരണ മന്ത്രി വി എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പലിശ നിര്‍ണ്ണയം സംബന്ധിച്ച ഉന്നതതലയോഗത്തിലാണ് പലിശനിരക്കില്‍ മാറ്റം വരുത്താന്‍ തീതരുമാനിച്ചത്. പുതുക്കിയ നിരക്ക് ഇന്നലെ മുതലാണ് പ്രാബല്യത്തില്‍ വന്നത്. പ്രാഥമിക സഹകരണ ബാങ്കുകളിലെ മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപങ്ങള്‍ക്ക് പരാമാവധി 8.75 ശതമാനം വരെ പലിശ ലഭിക്കും.

പ്രാഥമിക സഹകരണസംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കറണ്ട് അക്കൗണ്ടുകള്‍ക്കും സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കും പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. കേരളബാങ്കിലെ രണ്ടുവര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളുടെയും അതിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്കിലും മാറ്റം വരുത്തിയിട്ടില്ല.നിക്ഷേപസമാഹരണ കാലത്തെ നിക്ഷേപങ്ങള്‍ക്ക് ആ സമയത്ത് നല്‍കിയിരുന്ന പലിശ തുടര്‍ന്നും ലഭിക്കും.

പ്രാഥമിക സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്

15 ദിവസം മുതല്‍ 45 ദിവസം വരെ 6%.

46 ദിവസം മുതല്‍ 90 ദിവസം വരെ 6.50%.

91 ദിവസം മുതല്‍ 179 ദിവസം വരെ 7.25%.

180 ദിവസം മുതല്‍ 364 ദിവസം വരെ 7.50%.

ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 8.25%.

രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയക്ക് 8%.

(മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 50% (1/2, അരശതമാനം) പലിശ കൂടുതല്‍ ലഭിക്കും)

കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്

15 ദിവസം മുതല്‍ 45 ദിവസം വരെ 5.50%.

46 ദിവസം മുതല്‍ 90 ദിവസം വരെ 6%.

91 ദിവസം മുതല്‍ 179 ദിവസം വരെ 6.25%.

180 ദിവസം മുതല്‍ 364 ദിവസം വരെ 7%.

ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 8%.

രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയക്ക് 7.75%.

(മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 50% (1/2 അരശതമാനം) പലിശ കൂടുതല്‍ ലഭിക്കും)

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പഴയ പലിശ നിരക്ക്

15 ദിവസം മുതല്‍ 45 ദിവസം വരെ 6%.

46 ദിവസം മുതല്‍ 90 ദിവസം വരെ 6.50%.

91 ദിവസം മുതല്‍ 179 ദിവസം വരെ 7.50%.

180 ദിവസം മുതല്‍ 364 ദിവസം വരെ 7.75%.

ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 9%.

രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് 8.75%.

കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പഴയ പലിശ നിരക്ക്

15 ദിവസം മുതല്‍ 45 ദിവസം വരെ 5.50%.

46 ദിവസം മുതല്‍ 90 ദിവസം വരെ 6%.

91 ദിവസം മുതല്‍ 179 ദിവസം വരെ 6.75%.

180 ദിവസം മുതല്‍ 364 ദിവസം വരെ 7.25%.

ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 8%.

രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് 7.75%.

മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപങ്ങള്‍ക്ക് പരാമാവധി 8.75 ശതമാനം വരെ പലിശ
വീണ്ടും കുതിച്ച് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 101.84 ദശലക്ഷം യൂണിറ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com