അഞ്ചുലക്ഷം കോടി രൂപയുടെ വര്‍ധന, കുതിച്ച് ഓഹരിവിപണി; നിഫ്റ്റി 22,000 പോയിന്റിന് മുകളില്‍

ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ മുന്നേറ്റം
നിഫ്റ്റി 22000 പോയിന്റ് മറികടന്ന് മുന്നേറി
നിഫ്റ്റി 22000 പോയിന്റ് മറികടന്ന് മുന്നേറിപിടിഐ/ ഫയൽ

ന്യൂഡല്‍ഹി: ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ മുന്നേറ്റം. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 22000 പോയിന്റ് മറികടന്ന് മുന്നേറി. ഓട്ടോ, ബാങ്ക്, ഐടി ഓഹരികളിലാണ് റാലി ദൃശ്യമായത്.

ഈ വര്‍ഷം മൂന്ന് തവണ പലിശനിരക്ക് കുറയ്ക്കുമെന്ന് അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് നല്‍കിയ സൂചനയാണ് ആഗോള വിപണിയെ സ്വാധീനിച്ചത്. ഇതിന് പുറമേ നിലവിലെ പലിശനിരക്ക് തന്നെ തുടരട്ടെ എന്ന ഫെഡറല്‍ റിസര്‍വിന്റെ വായ്പാനയ പ്രഖ്യാപനവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ അടക്കം പ്രതിഫലിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പലിശനിരക്ക് കുറച്ചാല്‍ ഏറ്റവുമധികം പ്രയോജനം ചെയ്യുന്ന മേഖലകള്‍ ആയത് കൊണ്ടാണ് ബാങ്ക്, ഐടി, ഓട്ടോ ഓഹരികള്‍ മുന്നേറ്റം രേഖപ്പെടുത്തിയത്. ഒരു ശതമാനത്തിന് മുകളിലായിരുന്നു ഈ സെക്ടറുകളുടെ കുതിപ്പ്. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം നിക്ഷേപകരുടെ ഓഹരിമൂല്യത്തിലും പ്രതിഫലിച്ചു. ഏകദേശം അഞ്ചുലക്ഷം കോടി രൂപയുടെ വര്‍ധനയാണ് മൊത്തം നിക്ഷേപകരുടെ ഓഹരിമൂല്യത്തില്‍ ഉണ്ടായത്. എന്‍ടിപിസി, ബിപിസിഎല്‍, ടാറ്റാ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഹീറോ മോട്ടോകോര്‍പ്പ്, മാരുതി സുസുക്കി, ഇന്‍ഫോസിസ് ഓഹരികള്‍ നഷ്ടം നേരിട്ടു.

നിഫ്റ്റി 22000 പോയിന്റ് മറികടന്ന് മുന്നേറി
സ്വര്‍ണവില 49,000 കടന്നു; ഒറ്റയടിക്ക് വര്‍ധിച്ചത് 800 രൂപ, പുതിയ റെക്കോര്‍ഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com