ഇപിഎഫ് ബാലന്‍സ് അറിയണോ?, ഇതാ മൂന്ന് എളുപ്പ വഴികള്‍

റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടാതിരിക്കാന്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദസര്‍ക്കാര്‍ ആവിഷ്‌കരിച്ച സേവിങ്‌സ് പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്
യുഎഎന്‍ നമ്പര്‍ ഉപയോഗിച്ച് ഇപിഎഫ് ബാലൻസ് പരിശോധിക്കാം
യുഎഎന്‍ നമ്പര്‍ ഉപയോഗിച്ച് ഇപിഎഫ് ബാലൻസ് പരിശോധിക്കാംഫയൽ

ന്യൂഡല്‍ഹി: റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടാതിരിക്കാന്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദസര്‍ക്കാര്‍ ആവിഷ്‌കരിച്ച സേവിങ്‌സ് പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. തൊഴിലാളിയും തൊഴിലുടമയും നിശ്ചിത തുക പ്രതിമാസം ഇപിഎഫ് ഫണ്ടിലേക്ക് നിക്ഷേപിക്കുന്നതാണ് രീതി. സാധാരണഗതിയില്‍ ജീവനക്കാര്‍ ഇപിഎഫ് ബാലന്‍സ് ട്രാക്ക് ചെയ്യാറില്ല. എന്നാല്‍ സാമ്പത്തികാസൂത്രണത്തിന് ഇടയ്ക്കിടെ ഇപിഎഫ് ബാലന്‍സ് ട്രാക്ക് ചെയ്യുന്നത് നല്ലതാണ്. യുഎഎന്‍ നമ്പര്‍ ഉപയോഗിച്ച് എസ്എംഎസ് അടക്കം വിവിധ വഴികളിലൂടെ ഇപിഎഫ് ബാലന്‍സ് പരിശോധിക്കുന്നതിനുള്ള സംവിധാനമുണ്ട്.

ഉമാംഗ് ആപ്പ് വഴി ബാലന്‍സ് അറിയുന്നവിധം:

ആദ്യം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉമാംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഭാഷ തെരഞ്ഞെടുത്ത ശേഷം രജിസ്റ്റര്‍ ചെയ്യുക

ഇപിഎഫ്ഒ ഓപ്ഷനില്‍ വ്യൂ പാസ്ബുക്ക് തെരഞ്ഞെടുക്കുക

വ്യൂ പാസ്ബുക്കില്‍ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ ടൈപ്പ് ചെയ്ത ശേഷം രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ വരുന്ന ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക

ഓണ്‍ സ്‌ക്രീന്‍ നിര്‍ദേശങ്ങള്‍ പാലിച്ച് കഴിഞ്ഞാല്‍ ഇപിഎഫ് ബാലന്‍സ് അറിയാന്‍ സാധിക്കും

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എസ്എംഎസ് വഴി ബാലന്‍സ് അറിയുന്ന വിധം:

epfoho എന്ന് വലിയ അക്ഷരത്തില്‍ ടൈപ്പ് ചെയ്ത ശേഷം സ്‌പേസ് ഇടുക, തുടര്‍ന്ന് യുഎഎന്‍ ( വലിയ അക്ഷരത്തില്‍) ടൈപ്പ് ചെയ്ത ശേഷം വീണ്ടും സ്‌പേസ് ഇടുക, തെരഞ്ഞെടുത്ത ഭാഷയുടെ ആദ്യ മൂന്ന് അക്ഷരം ഇംഗ്ലീഷില്‍ (വലിയ അക്ഷരം) നല്‍കുക( english ആദ്യ മൂന്ന് അക്ഷരമായ eng)

ഇപിഎഫ് ബാലന്‍സ് എസ്എംഎസ് ആയി ലഭിക്കും

ഇപിഎഫ്ഒ പോര്‍ട്ടലില്‍ കയറിയും ബാലന്‍സ് അറിയാം:

ആദ്യം ഇപിഎപ്ഒ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക

unifiedprtel-mem.epfindia.gov.in ല്‍ പോകുക

know your uan ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

ഇപിഎഫ് അക്കൗണ്ട് നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കുക

മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന പിന്‍ നല്‍കുക

ലഭിക്കുന്ന യുഎഎന്‍ നമ്പര്‍ ഉപയോഗിച്ച് ബാലന്‍സ് അറിയാന്‍ സാധിക്കും

യുഎഎന്‍ നമ്പര്‍ ആക്ടീവ് അല്ലെങ്കില്‍ യുഎഎന്‍ ആക്ടീവ് ചെയ്ത ശേഷം മാത്രമേ ബാലന്‍സ് അറിയാന്‍ സാധിക്കൂ

യുഎഎന്‍ നമ്പര്‍ ഉപയോഗിച്ച് ഇപിഎഫ് ബാലൻസ് പരിശോധിക്കാം
ഇനി മറന്നുപോകുമെന്ന പേടി വേണ്ട!; ചാറ്റില്‍ മൂന്ന് മെസേജുകള്‍ വരെ പിന്‍ ചെയ്യാം, പുതിയ ഫീച്ചര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com