വ്യാപാര ദിവസം തന്നെ സെറ്റില്‍മെന്റിന് തുടക്കം; ഓഹരി വിപണിയില്‍ കുതിപ്പ്, സെന്‍സെക്‌സ് 74,000ലേക്ക്

ഈ സാമ്പത്തിക വര്‍ഷത്തെ അവസാന വ്യാപാര ദിനമായ വ്യാഴാഴ്ച തുടക്കത്തില്‍ തന്നെ ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം
സെന്‍സെക്‌സ് 74000 എന്ന സൈക്കോളജിക്കല്‍ ലെവലിലേക്ക് അടുക്കുകയാണ്
സെന്‍സെക്‌സ് 74000 എന്ന സൈക്കോളജിക്കല്‍ ലെവലിലേക്ക് അടുക്കുകയാണ്പിടിഐ/ ഫയൽ

മുംബൈ: ഈ സാമ്പത്തിക വര്‍ഷത്തെ അവസാന വ്യാപാര ദിനമായ വ്യാഴാഴ്ച തുടക്കത്തില്‍ തന്നെ ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം. ബാങ്കിങ്, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ ചുവടുപിടിച്ച് ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ 800 പോയിന്റ് മുന്നേറിയ സെന്‍സെക്‌സ് 74000 എന്ന സൈക്കോളജിക്കല്‍ ലെവലിലേക്ക് അടുക്കുകയാണ്. നിഫ്റ്റി 22300 പോയിന്റിന് മുകളിലാണ് വ്യാപാരം തുടരുന്നത്.

ഓഹരി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്ന ദിവസം തന്നെ സെറ്റില്‍മെന്റ് നടത്തുന്ന T+0 രീതി ഇന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത് അടക്കമുള്ള ഘടകങ്ങളാണ് വിപണിയെ സ്വാധീനിച്ചത്. വ്യാപാരം നടന്ന ദിവസം തന്നെ ഓഹരി വാങ്ങിയയാളുടെ അക്കൗണ്ടിലേക്ക് ഓഹരികള്‍ കൈമാറും. ഓഹരികള്‍ വിറ്റയാളുടെ അക്കൗണ്ടിലേക്കും അന്നുതന്നെ വില്‍പ്പന വഴിയുള്ള ഫണ്ടും എത്തുന്ന തരത്തിലാണ് ക്രമീകരണം. നേരത്തെ സെറ്റില്‍മെന്റ് അടുത്ത ദിവസമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, വിപ്രോ അടക്കമുള്ള ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. നിഫ്റ്റി പിഎസ് യു ബാങ്ക് 1.1 ശതമാനം മുന്നേറ്റമാണ് കാഴ്ചവെച്ചത്. എഫ്എംസിജി, ഐടി, മീഡിയ, മെറ്റല്‍, ഫാര്‍മ ഓഹരികളും നേട്ടം ഉണ്ടാക്കി.അതേസമയം മാരുതി സുസുക്കി, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

സെന്‍സെക്‌സ് 74000 എന്ന സൈക്കോളജിക്കല്‍ ലെവലിലേക്ക് അടുക്കുകയാണ്
ഏപ്രിലില്‍ 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ എട്ടുദിവസം; സംസ്ഥാനാടിസ്ഥാനത്തില്‍ പട്ടിക ഇങ്ങനെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com