നിക്ഷേപകരുടെ ആസ്തിയില്‍ കുതിപ്പ്, 132 ലക്ഷം കോടിയുടെ വര്‍ധന, ഒരു വര്‍ഷത്തിനിടെ ഏറ്റവും വലിയ മുന്നേറ്റം; ടാറ്റ മോട്ടേഴ്‌സ്, എന്‍ടിപിസി വില ഇരട്ടിയായി

2023-24 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ നിക്ഷേപകരുടെ ആസ്തിയില്‍ ഉണ്ടായ വര്‍ധന 132 ലക്ഷം കോടി രൂപ
ഇന്ത്യന്‍ നിക്ഷേപകരുടെ ആസ്തിയില്‍ ഉണ്ടായ വര്‍ധന 132 ലക്ഷം കോടി രൂപ
ഇന്ത്യന്‍ നിക്ഷേപകരുടെ ആസ്തിയില്‍ ഉണ്ടായ വര്‍ധന 132 ലക്ഷം കോടി രൂപഫയൽ/പിടിഐ

മുംബൈ: 2023-24 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ നിക്ഷേപകരുടെ ആസ്തിയില്‍ ഉണ്ടായ വര്‍ധന 132 ലക്ഷം കോടി രൂപ. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ വിപണി മൂല്യം 262 ലക്ഷം കോടി രൂപയില്‍ നിന്ന് 394 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നത്.

ഈ സാമ്പത്തികവര്‍ഷത്തെ അവസാനത്തെ വ്യാപാരദിനമായിരുന്നു ഇന്നലെ. 2023 ഏപ്രില്‍ മുതല്‍ ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ചാണ് നിക്ഷേപകരുടെ ആസ്തിയില്‍ വലിയ വര്‍ധന ഉണ്ടായിരിക്കുന്നത്. ഓഹരി വിപണിയുടെ മൂല്യത്തില്‍ ഇത്രയുമധികം വര്‍ധന ഉണ്ടാവുന്നത് ഇതാദ്യമായാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സില്‍ ഏകദേശം ഒരു ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഉയര്‍ന്ന പലിശ നിരക്ക്, ഉയരുന്ന അസംസ്‌കൃത എണ്ണ വില അടക്കം നിരവധി ഭൗമരാഷ്ട്രീയ വിഷയങ്ങള്‍ ഉണ്ടായിട്ടും നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ വിപണിയിലുള്ള പ്രതീക്ഷയില്‍ ഒരുവിധത്തിലുമുള്ള മങ്ങലേറ്റിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. എഫ്എംസിജി, സ്വകാര്യ ബാങ്കുകള്‍ അടക്കമുള്ള സ്റ്റോക്കുകളില്‍ വലിയ തോതിലുള്ള നിക്ഷേപ താത്പര്യമാണ് ദൃശ്യമായത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ മോട്ടേഴ്‌സിന്റേയും എന്‍ടിപിസിയുടേയും ഓഹരി വില ഇരട്ടിയായി. അതേസമയം ഏഷ്യന്‍ പെയിന്റ്‌സ്, എച്ചയുഎല്‍ അടക്കം ചില ചുരുക്കം ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു.

ഈ സാമ്പത്തികവര്‍ഷം സെന്‍സെക്‌സില്‍ മാത്രം 25 ശതമാനത്തിന്റെ മുന്നേറ്റമാണ് ദൃശ്യമായത്. നിഫ്റ്റിയില്‍ 29 ശതമാനം. സെക്ടര്‍ അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലാണ് ഏറ്റവുമധികം മുന്നേറ്റം ഉണ്ടായത്. 129 ശതമാനം. യൂട്ടിലിറ്റിസ് 93 ശതമാനം, പവര്‍ 86 ശതമാനം എന്നിങ്ങനെയാണ് നേട്ടം ഉണ്ടാക്കിയ മറ്റു സെക്ടറുകള്‍.

ഇന്ത്യന്‍ നിക്ഷേപകരുടെ ആസ്തിയില്‍ ഉണ്ടായ വര്‍ധന 132 ലക്ഷം കോടി രൂപ
സംസ്ഥാനത്ത് ആദ്യമായി 50,000 കടന്ന് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1040 രൂപ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com