ബാങ്കുകള്‍ക്ക് പുറമേ എല്‍ഐസിയും ഈസ്റ്റര്‍ ദിനത്തില്‍ പ്രവര്‍ത്തിക്കും; കാരണമിത്

ബാങ്കുകള്‍ക്ക് പുറമേ ശനി, ഞായര്‍ ( ഈസ്റ്റര്‍) ദിവസങ്ങളില്‍ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയും പ്രവര്‍ത്തിക്കും
ഐആര്‍ഡിഎഐയുടെ നിര്‍ദേശ പ്രകാരമാണ് നടപടി
ഐആര്‍ഡിഎഐയുടെ നിര്‍ദേശ പ്രകാരമാണ് നടപടിഫയൽ

ന്യൂഡല്‍ഹി: ബാങ്കുകള്‍ക്ക് പുറമേ ശനി, ഞായര്‍ ( ഈസ്റ്റര്‍) ദിവസങ്ങളില്‍ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയും പ്രവര്‍ത്തിക്കും. സാമ്പത്തിക വര്‍ഷം തീരുന്നതിന് മുന്‍പ് നികുതിദായകര്‍ക്ക് നികുതി ഇളവ് ലഭിക്കുന്നതിന് വേണ്ടിയുള്ള നിക്ഷേപം നടത്തുന്നതിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് എല്‍ഐസി അറിയിച്ചു.

ഇന്‍ഷുറന്‍സ് മേഖല നിയന്ത്രിക്കുന്ന ഐആര്‍ഡിഎഐയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. പോളിസി ഉടമകള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ സോണുകളുടെയും ഡിവിഷനുകളുടെയും കീഴിലുള്ള ഓഫീസുകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങള്‍ പ്രവൃത്തി ദിനമായിരിക്കുമെന്ന് എല്‍ഐസി പ്രസ്താവനയിലൂടെ അറിയിച്ചു.

സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ഏജന്‍സി ബാങ്കുകളോടും മാര്‍ച്ച് 31ന് തുറന്ന് പ്രവര്‍ത്തിക്കാനാണ് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ (2023-24) അവസാന ദിവസം ഞായറാഴ്ചയായതിനാലാണ് ഈ തീരുമാനം. ഇത്തവണ ഈസ്റ്റര്‍ വരുന്നതും മാര്‍ച്ച് 31നാണ്.

'സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ബാങ്കുകളുടെ എല്ലാ ശാഖകളും മാര്‍ച്ച് 31ന് തുറന്നു പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ എല്ലാ സര്‍ക്കാര്‍ ഇടപാടുകളും പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണിത്'- റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ച്ച് 31ന് തുറന്നുപ്രവര്‍ത്തിക്കുമെന്ന കാര്യം ഇടപാടുകാര്‍ അറിയുന്നതിന് വേണ്ട ക്രമീകരണങ്ങളും ബാങ്കുകള്‍ നടത്തണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. നികുതി ശേഖരണം, സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ വിതരണം തുടങ്ങിയ കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഏജന്‍സി ബാങ്കുകള്‍ നിര്‍വഹിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, എസ്ബിഐ, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സര്‍ക്കാരിന്റെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല ബാങ്കുകള്‍. ആക്സിസ് ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക്, ഡിസിബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ജമ്മു ആന്റ് കശ്മീര്‍ ബാങ്ക്, കര്‍ണാടക ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യെസ് ബാങ്ക്, ധനലക്ഷ്മി ബാങ്ക് തുടങ്ങിയവയാണ് സര്‍ക്കാരിന്റെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കുകള്‍.

ഐആര്‍ഡിഎഐയുടെ നിര്‍ദേശ പ്രകാരമാണ് നടപടി
മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്റെ വേഗം അറിയാമോ?; രാജ്യത്തെ ആദ്യ ബാലസ്റ്റ്‌ലെസ് ട്രാക്ക് സംവിധാനം, വീഡിയോ പങ്കുവെച്ച് മന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com