കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍

ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ നാലാം തലമുറയില്‍പ്പെട്ട പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു
പുതിയ സ്വിഫ്റ്റ് 11,000 രൂപ നല്‍കി ഉപഭോക്താക്കള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം
പുതിയ സ്വിഫ്റ്റ് 11,000 രൂപ നല്‍കി ഉപഭോക്താക്കള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാംimage credit: MARUTI SUZUKI

ന്യൂഡല്‍ഹി: ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ നാലാം തലമുറയില്‍പ്പെട്ട പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. എക്‌സ്‌ചേഞ്ച് ഫയലിങ്ങിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

പുതിയ സ്വിഫ്റ്റ് 11,000 രൂപ നല്‍കി ഉപഭോക്താക്കള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്നും മാരുതി അറിയിച്ചു. സ്പോര്‍ട്ടി ഡിസൈനിലാണ് പുതിയ സ്വിഫ്റ്റ് നിര്‍മ്മിക്കുന്നത്.പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സ്വിഫ്റ്റ് ഇറക്കുന്നതെന്നും കമ്പനി അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.marutisuzuki.com/swift ല്‍ കയറി ഓണ്‍ലൈനായും അടുത്തുള്ള മാരുതി സുസുക്കി അരീന ഷോറൂമുകള്‍ സന്ദര്‍ശിച്ചും പുതിയ സ്വിഫ്റ്റ് ബുക്ക് ചെയ്യാവുന്നതാണെന്നും കമ്പനി അറിയിച്ചു.

കൂറ്റന്‍ ഗ്രിലോട് കൂടിയ മുന്‍വശം, പരിഷ്‌കരിച്ച എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഡേടൈം റണ്ണിംഗ് ലൈറ്റ് എന്നിവയോട് കൂടിയ കാറിന്റെ മുന്‍വശം കാണിച്ച് കൊണ്ടുള്ള ടീസര്‍ കമ്പനി പുറത്തിറക്കി. ബലേനോ, ഫ്രോങ്ക്‌സ് എന്നിവയ്ക്ക് സമാനമായ പരിഷ്‌കരിച്ച ക്യാബിനാണ് പുതിയ സ്വിഫ്റ്റില്‍ ഉണ്ടാവുക. ഈ മാസം അവസാനം വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പഴയ സ്വിഫ്റ്റിനെ അപേക്ഷിച്ച് വില അല്‍പ്പം കൂടാന്‍ സാധ്യതയുണ്ട്. നിലവിലുള്ള മോഡലിന് 6.24 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, 360 ഡിഗ്രി കാമറ, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയോട് കൂടി യാത്രയ്ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുനല്‍കുന്ന തരത്തിലായിരിക്കും പുതിയ മോഡല്‍ ഇറങ്ങുക.

പുതിയ സ്വിഫ്റ്റ് 11,000 രൂപ നല്‍കി ഉപഭോക്താക്കള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം
സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com