ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

പ്രവാസികള്‍ക്ക് ഇനി ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയിൽ യുപിഐ ഇടപാട് നടത്താം.
 iMobile Pay വഴിയാണ് ബാങ്ക് ഈ സേവനം ലഭ്യമാക്കിയത്
iMobile Pay വഴിയാണ് ബാങ്ക് ഈ സേവനം ലഭ്യമാക്കിയത്ഫയൽ

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഇനി ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയിൽ യുപിഐ ഇടപാട് നടത്താം. പ്രവാസി ഉപഭോക്താക്കളുടെ ഇടപാടുകള്‍ സുഗമമാക്കാന്‍ ഐസിഐസിഐ ബാങ്ക് ആണ് പുതിയ സംവിധാനം ഒരുക്കിയത്.

ഐസിഐസിഐ ബാങ്കില്‍ അക്കൗണ്ടുള്ള പ്രവാസികള്‍ക്ക് ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയില്‍ യുപിഐ ഇടപാടുകള്‍ നടത്താന്‍ കഴിയുന്നതാണ് സംവിധാനം. യൂട്ടിലിറ്റി ബില്ലുകള്‍, ഇ-കോമേഴ്‌സ് ഇടപാടുകള്‍ അടക്കം പ്രവാസികള്‍ക്ക് ഇതുവഴി നിര്‍വഹിക്കാന്‍ സാധിക്കും. ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ എന്‍ആര്‍ഇ/ എന്‍ആര്‍ഒ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതായിരിക്കണം എന്ന വ്യവസ്ഥ മാത്രമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ iMobile Pay വഴിയാണ് ബാങ്ക് ഈ സേവനം ലഭ്യമാക്കിയത്. നേരത്തെ, യുഎസ്എ, യുകെ, യുഎഇ, കാനഡ, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിങ്ങനെ 10 രാജ്യങ്ങളില്‍ യുപിഐ ഇടപാടുകള്‍ നടത്തുന്നതിന് പ്രവാസികള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നു. ഇപ്പോള്‍ ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇടപാട് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ഐസിഐസിഐ ബാങ്ക് ഒരുക്കിയിരിക്കുന്നത്.

ബാങ്കിന്റെ പ്രവാസി ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും ഇന്ത്യന്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ പേയ്മെന്റുകള്‍ നടത്താമെന്നും ഐസിഐസിഐ ബാങ്ക് അറിയിച്ചു. യുപിഐ ഐഡിയിലേക്കോ ഏതെങ്കിലും ഇന്ത്യന്‍ മൊബൈല്‍ നമ്പറിലേക്കോ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്കോ പണം അയയ്ക്കാം. ഈ സൗകര്യം ഉപയോഗിച്ച്, മുകളില്‍ പറഞ്ഞ 10 രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി ഉപഭോക്താക്കള്‍ക്ക് യുപിഐ ഉപയോഗിച്ച് പണമടയ്ക്കാന്‍ ഇന്ത്യന്‍ മൊബൈല്‍ നമ്പറിലേക്ക് മാറേണ്ടതില്ലെന്നും ഐസിഐസിഐ ബാങ്ക് അറിയിച്ചു.

 iMobile Pay വഴിയാണ് ബാങ്ക് ഈ സേവനം ലഭ്യമാക്കിയത്
വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com