ഗൂഗിള്‍ പിക്‌സല്‍ 8a
ഗൂഗിള്‍ പിക്‌സല്‍ 8a image credit: Google Pixel Phones

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍

മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍ അവതരിപ്പിച്ചു. എ സീരിസിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ടെന്‍സര്‍ ജിത്രീ ചിപ്‌സെറ്റ് സാങ്കേതികവിദ്യയോടെയാണ് അവതരിപ്പിക്കുന്നത്.

6.1 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഒഎല്‍ഇഡി എച്ച്ഡിആര്‍ ഡിസ്പ്ലേ, 120hz റിഫ്രഷ് നിരക്ക്, 2,000 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്‌നെസ്, മുന്‍വശത്ത് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം തുടങ്ങിയ ഫീച്ചറുകളോടെയാണ് ഫോണ്‍ അവതരിപ്പിച്ചത്. 8GB റാമും 256 ജിബി വരെ സ്റ്റോറേജ് കപാസിറ്റിയുമാണ് ഫോണ്‍ ഓഫര്‍ ചെയ്യുന്നത്. പ്രീമിയം മിഡ്റേഞ്ചില്‍ വരുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുക. കൂടാതെ ഈ ഉപകരണത്തിന് 7 വര്‍ഷത്തെ OS അപ്ഡേറ്റുകളും സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡ്യുവല്‍ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ വരുന്നത്. 64MP പ്രൈമറി സെന്‍സറും 13MP അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സും ഇതില്‍ ഉള്‍പ്പെടുന്നു. സെല്‍ഫി, വീഡിയോ കോളിംഗ് ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മുന്നില്‍ 13 എംപി കാമറയും ഉണ്ട്. പിന്‍ കാമറകളില്‍ നിന്ന് 4K 60fps വീഡിയോകളും സെല്‍ഫി ഷൂട്ടറില്‍ നിന്ന് 4k 30fps വരെയും ഷൂട്ട് ചെയ്യാന്‍ കഴിയും. പിക്‌സല്‍ 8aയ്ക്ക് 4,492 mAh ബാറ്ററിയുണ്ട്. കൂടാതെ 18W ഫാസ്റ്റ് ചാര്‍ജിംഗും വയര്‍ലെസ് ചാര്‍ജിംഗും ഇത് പിന്തുണയ്ക്കുന്നു.

8GB RAM/128GB സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയില്‍ 52,999 രൂപയാണ് വില. 8GB RAM/256GB സ്റ്റോറേജ് വേരിയന്റിന് 59,999 രൂപ നല്‍കണം.ഫോണ്‍ നിലവില്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. മെയ് 14 ന് രാവിലെ 6.30 ന് ഇത് വില്‍പ്പനയ്ക്കെത്തും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുകയാണെങ്കില്‍ 4000 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത ഡിവൈസുകള്‍ക്ക് 9000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഓഫര്‍ ചെയ്യുന്നു. ഇഎംഐ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗൂഗിളിന്റെ ബില്‍റ്റ്-ഇന്‍ AI അസിസ്റ്റന്റായ ജെമിനിയുമായാണ് ഫോണ്‍ വരുന്നത്. വിവിധ ജോലികള്‍ക്കായി ചിത്രങ്ങള്‍ ടൈപ്പ് ചെയ്യാനും സംസാരിക്കാനും ചേര്‍ക്കാനും ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. കൂടാതെ, ആപ്പുകള്‍ മാറാതെ തന്നെ വിവരങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ സര്‍ക്കിള്‍ ടു സെര്‍ച്ച് ഫീച്ചര്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു. എന്താണ് നോക്കുന്നതെന്ന് തിരയാന്‍ ഒരു ചിത്രത്തിലോ ടെക്സ്റ്റിലോ വീഡിയോയിലോ വിരല്‍ ഉപയോഗിച്ച് വൃത്താകൃതിയിലാക്കി തിരയാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ടാപ്പ് ചെയ്തും വിവരങ്ങള്‍ അറിയാം.

ഗൂഗിള്‍ പിക്‌സല്‍ 8a
സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com