എന്താണ് വാട്‌സ്ആപ്പില്‍ എത്തുന്ന പുതിയ 'ഓഡിയോ കോള്‍ ബാര്‍' ?

ഉപയോക്താക്കള്‍ക്ക് കോളുകള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ പുതിയ ഫീച്ചറിലൂടെ കഴിയും
എന്താണ് വാട്‌സ്ആപ്പില്‍ എത്തുന്ന പുതിയ 'ഓഡിയോ കോള്‍ ബാര്‍' ?
എന്താണ് വാട്‌സ്ആപ്പില്‍ എത്തുന്ന പുതിയ 'ഓഡിയോ കോള്‍ ബാര്‍' ? പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് പുതിയ ഓഡിയോ കോള്‍ ബാര്‍ ഫീച്ചര്‍ കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. പുതിയ ഫീച്ചര്‍ നിലവില്‍ ചില ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. വാട്‌സ്ആപ്പിന്റെ അപ്ഡേറ്റ് പതിപ്പ് 2.24.10.18 ല്‍ ഫീച്ചര്‍ ലഭ്യമാകും.

ഉപയോക്താക്കള്‍ക്ക് കോളുകള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ പുതിയ ഫീച്ചറിലൂടെ കഴിയും. കോള്‍ ചെയ്യുമ്പോള്‍ മറ്റെന്തെങ്കിലും ആവശ്യത്തിനായി ടാബിന് പുറത്തു കടന്നാല്‍ കോള്‍ വിന്‍ഡോയിലേക്ക് തിരിച്ചെത്താന്‍ പച്ച സ്റ്റാറ്റസ് ബാറില്‍ ടാപ്പുചെയ്യുന്നതാണ് നിലവിലെ രീതി.

എന്നാല്‍ പുതിയ കോള്‍ ബാര്‍ അവതരിപ്പിക്കുന്നതോടെ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ കോള്‍ മ്യൂട്ടുചെയ്യാനോ നേരിട്ട് കോള്‍ അവസാനിപ്പിക്കാനോ കഴിയും, കോള്‍ സ്‌ക്രീന്‍ തിരഞ്ഞ് ബുദ്ധിമുട്ടേണ്ട.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്താണ് വാട്‌സ്ആപ്പില്‍ എത്തുന്ന പുതിയ 'ഓഡിയോ കോള്‍ ബാര്‍' ?
ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; ഈ അഞ്ചുകാര്യങ്ങള്‍ മറക്കരുത്!

കോള്‍ ബാര്‍ മള്‍ട്ടി ടാസ്‌കിങ് ഫീച്ചറുകള്‍ മെച്ചപ്പെടുത്തുന്നു. ഔട്ട്ഗോയിംഗ് കോളുകള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ അനുവദിക്കുന്നതാണിത്. പുതിയ മിനിമൈസ് ബട്ടണ്‍ എത്തുന്നതോടെ കോള്‍ മെനുവിലേക്ക് തിരിച്ചെത്തുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാകുന്നു. സ്‌ക്രീനിന് ഏറ്റവും മുകളിലായി ശ്രദ്ധിക്കപ്പെടുന്ന രീതിയിലാകും കോള്‍ ബാര്‍ ബട്ടണ്‍ ക്രമീകരിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com