ഫിയറ്റിന്റെ തലക്കുറി ജീപ്പ് കോംപസ് മാറ്റും

കോംപാക്ട് എസ്‌യുവി വിപണിയില്‍ ജീപ്പിന്റെ കോംപസ് ഈ വര്‍ഷം അവസാനത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ഫിയറ്റിന്റെ തലക്കുറി ജീപ്പ് കോംപസ് മാറ്റും

ചെന്നൈ: ജീപ്പിന്റെ ഇറങ്ങാനിരിക്കുന്ന കോംപസിലാണ് ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബൈല്‍സ് ഇന്ത്യയ്ക്ക് പ്രതീക്ഷ. ഇന്ത്യന്‍ വിപണിയില്‍ അത്യാവശ്യത്തിന് കാശ് വാരണമെങ്കില്‍ പ്രാദേശികമായി നിര്‍മിക്കുന്ന കോംപസ് എത്തണമെന്നുതന്നെയാണ് കമ്പനിയും കരുതുന്നത്. 
മറ്റു കമ്പനികള്‍ കൂടുതല്‍ മികച്ച മോഡലുകള്‍ വിപണിയിലെത്തിക്കുമ്പോള്‍ വില്‍പ്പനയില്‍ കാര്യമായ കുറവാണ് ഫിയറ്റിന് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയില്‍ ലിനിയ, പുന്തോ എന്നീ മോഡലുകളുടെ മൊത്തം വില്‍പ്പന 288 യൂണിറ്റാണ്. മഹാരാഷ്ട്രയിലുള്ള രഞ്ജന്‍ ഗാവോണ്‍ വാഹന്‍ നിര്‍മാണ ശാലയില്‍ അടുത്തിടെയാണ് കമ്പനി 300 മില്ല്യന്‍ ഡോളര്‍ നിക്ഷേപം നടത്തിയത്. ഈ വര്‍ഷം മൂന്നാം പാദത്തില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്ക കോംപാക്ട് എസ്‌യുവി കോംപസാകും ഈ പ്ലാന്റില്‍ നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആഗോള തലത്തില്‍ ബ്രസീല്‍, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ക്കു പുറെ ഇന്ത്യയിലും മാത്രമാണ് ജീപ്പ് കോംപസ് കമ്പനി നിര്‍മിക്കുക. അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ വിപണികളിലേക്കും ഇവിടെ നിര്‍മിച്ച കോംപസ് കയറ്റുമതി ചെയ്യാനാണ് ജീപ്പ് പദ്ധതിയിട്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com