ഇമാന്‍ അഹമദിന്റെ ചികിത്സയില്‍ നിന്നും ഡോക്ടര്‍മാര്‍ പിന്‍മാറി

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാന്‍ അഹമദിനെ ചികിത്സിക്കുന്നതില്‍ നിന്നും ഡോക്ടര്‍മാര്‍ പിന്‍മാറി. 
ഇമാന്‍ അഹമദിന്റെ ചികിത്സയില്‍ നിന്നും ഡോക്ടര്‍മാര്‍ പിന്‍മാറി

മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാന്‍ അഹമദിനെ ചികിത്സിക്കുന്നതില്‍ നിന്നും ഡോക്ടര്‍മാര്‍ പിന്‍മാറി. 13 അംഗ ഡോക്ടര്‍മാരുടെ സംഘത്തില്‍ നിന്ന് 12 പേരാണ് പിന്‍മാറിയത്. ഇമാന്റെ തൂക്കം കുറഞ്ഞെന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്നും അധികൃതര്‍ തങ്ങളെ പറ്റിക്കുകയായിരുന്നുമുള്ള സഹോദരിയുടെ പ്രസ്താവനകളില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് ഡോക്ടര്‍മാരുടെ പിന്മാറ്റമെന്നാണ് സൂചന.

ഇമാന്റെ തൂക്കം കുറഞ്ഞെന്നുള്ള ഡോക്ടര്‍മാരുടെ വാദം തെറ്റാണെന്നും അധികൃതര്‍ തങ്ങളെ പറ്റിക്കുകയാണെന്നുമായിരുന്നു ഇമാന്റെ സഹോദരി ഷെയ്മ സലിമിന്റെ വാദം. ഇപ്പോഴും ഇമാന് 240 കിലോയോളം തന്നെ ഭാരമുണ്ടെന്നും ഷെയ്മ സലിം ആരോപിച്ചു. കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്തു വിട്ടാണ് ഷെയ്മ തന്റെ വാദം ബലപ്പെടുത്തിയത്. അതേസമയം ചികിത്സ തുടങ്ങിയ ശേഷം ഇമാെന്റ തൂക്കം 151 കിലോവരെ എത്തിച്ചെന്നും ആശുപത്രി അവകാശപ്പെട്ടു

ഈജിപ്തില്‍ ഇമാന് ആവശ്യമുള്ള തുടര്‍ചികിത്സാ സൗകര്യമില്ല. അതിനാല്‍ ഡിസ്ചാര്‍ജ് വൈകിപ്പിക്കുന്നതിനാണ് ഇമാന്റെ കുടുംബം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാലിത് ഇമാന്റെ കുടുംബത്തിന് വന്‍ തിരിച്ചടിയാവുകയാണ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com