കാമുകനുവേണ്ടി പോണ്‍ നടിയെപ്പോലാകാന്‍ ശ്രമം; യുവതി നടത്തിയത് 30 ശസ്ത്രക്രിയകള്‍

പക്ഷേ എന്തിന് വേണ്ടിയാണോ ഇതെല്ലാം ചെയ്തത് അത് ബെറിയ്ക്ക് നഷ്ടപ്പെടുകയാണ് ചെയ്തത്.
കാമുകനുവേണ്ടി പോണ്‍ നടിയെപ്പോലാകാന്‍ ശ്രമം; യുവതി നടത്തിയത് 30 ശസ്ത്രക്രിയകള്‍

ഹോങ്കോങ്: കാമുകന് ഇഷ്ടപ്പെട്ട പോണ്‍സ്റ്റാറിന്റെ രൂപത്തിലേക്ക് മാറാന്‍ യുവതി നടത്തിയത് 30 ശസ്ത്രക്രിയകള്‍. ഹോങ്കോങ് സ്വദേശിനിയായ ബെറി നാഗ് എന്ന 22കാരിയാണ് തന്റെ കാമുകന്റെ ആഗ്രഹത്തിനനുസരിച്ച് രൂപമാറ്റം നേടാന്‍ ശ്രമിച്ചത്.

പോണ്‍ സ്റ്റാറിന്റേതുപോലത്തെ മനോഹരമായ ചുണ്ടുകളും തടിച്ച മാറിടത്തിനും വേണ്ടി ബെറി ഇതുവരെ ചെലവിട്ടത് 2 ലക്ഷത്തിലധികം രൂപയാണ്. കൂടെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങുന്നതിനും മറ്റ് ചെലവുകള്‍ വേറയും. പക്ഷേ എന്തിന് വേണ്ടിയാണോ ഇതെല്ലാം ചെയ്തത് അത് ബെറിയ്ക്ക് നഷ്ടപ്പെടുകയാണ് ചെയ്തത്.

ശസ്ത്രിക്രിയയിലൂടെ കാര്യമായ മാറ്റമില്ലെന്ന് കണ്ടതോടെ കാമുകന്‍ തന്നെ ഉപേക്ഷിച്ചെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ അനുഭവിച്ച വേദനയോര്‍ത്ത് ഇപ്പോള്‍ പശ്ചാത്താപിക്കുകയാണെന്ന് ബെറി പറഞ്ഞു. ബെറിക്ക് ഇപ്പോള്‍ തന്റെ പഴയ രൂപത്തിലേക്ക് തിരിച്ച് പോകണമെന്നുണ്ട്. ശസ്ത്രക്രിയ അവരുടെ കണ്ണും കവിളും താടിയുമെല്ലാം മാറ്റി മറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com