ആരാധകരെ അമ്പരപ്പിച്ച വിവാഹത്തിന് ശേഷം ഹണിമൂണ്‍ ആഘോഷത്തിലാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ് ലിയും ബോളിവുഡ് താരം അനുഷ്കയും. മഞ്ഞു മൂടി കിടക്കുന്ന മരങ്ങള്‍ക്ക് നടുവില്‍ നിന്നുമുള്ള ആദ്യ ഹണിമൂണ്‍ സെല്‍ഫിയും ഇവര്‍ ആരാധകരുമായി പങ്കുവെച്ചും. പക്ഷേ എവിടെയാണ് ഹണിമൂണ്‍ ആഘോഷം എന്നുമാത്രം പറഞ്ഞിരുന്നില്ല.
റോമിലായിരിക്കും ഹണിമൂണ്‍ ആഘോഷം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുവരും ഇപ്പോള്‍ ഫിന്ലാന്ഡിലാണെന്നാണ് വാര്‍ത്തകള്‍ വരുന്നത്. റോമില്‍ നിന്നും ഇവര്‍ ഫിന്‍ലാന്‍ഡിലേക്ക് പോയതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫിന്ലാന്ഡില് ആകാശത്ത് വര്‍ണം പകരുന്ന നോര്‍ത്തേന്‍ ലൈറ്റ്സ് ആസ്വാദിച്ചായിരുന്നു താരങ്ങളുടെ ഹണിമൂണ്‍.
സാന്റാ ക്ലോസുകളുടെ നഗരമായ റൊവാനേമിയിലാണ് കോഹ് ലിയും അനുഷ്കയും ഇപ്പോള്‍. ആര്‍ക്ടിക്,നോര്ടിക് മേഖലയിലെ ആഡംബര്‍ യാത്ര ഒരുക്കുന്ന ലക്ഷ്വറി ആക്ഷന്‍ കമ്പനിയാണ് ഇവരുടെ ഹണിമൂണ്‍ ട്രിപ്പ് പാകപ്പെടുത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ