സുഹൃത്തുക്കളോടൊപ്പമുള്ള വ്യായാമം സ്‌ട്രെസ്സ് കുറയ്ക്കും 

കൂട്ടമായുള്ള വ്യായാമത്തില്‍ ഏര്‍പ്പെടുമ്പോള്‍ 26ശതമാനത്തോളം സ്‌ട്രെസ് കുറവായിരിക്കുമെന്ന് പഠനം
സുഹൃത്തുക്കളോടൊപ്പമുള്ള വ്യായാമം സ്‌ട്രെസ്സ് കുറയ്ക്കും 

ഒറ്റയ്ക്ക് ജിമ്മിലേക്ക് പോകുന്നതിനെ അപേക്ഷിച്ച് സുഹൃത്തുകളുമായി ചേര്‍ന്ന് വ്യായാമം ശീലമാക്കുന്നത് സ്‌ട്രെസ് കുറയ്ക്കുകയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനം. കൂട്ടമായുള്ള വ്യായാമത്തില്‍ ഏര്‍പ്പെടുമ്പോള്‍ 26ശതമാനത്തോളം സ്‌ട്രെസ് കുറവായിരിക്കുമെന്ന് പഠനത്തില്‍ പറയുന്നു. ഒറ്റയ്ക്കുള്ള വ്യായാമവേളകളില്‍ കൂടുതല്‍ പരിശ്രമം നടത്തുമെങ്കിലും സ്‌ട്രെസ് ലവലില്‍ പ്രകടമായ വ്യത്യാസം കാണാന്‍ സാധിക്കില്ലെന്നും പഠനം പറയുന്നു. 

ഉയര്‍ന്ന സ്‌ട്രെസ് ലെവല്‍ ഉള്ളതും അത്ര മെച്ചപ്പെട്ട ജീവിതനിലവാരം തുടരാന്‍ സാധിക്കാത്തതുമായ 69 മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കൂട്ടമായും ഒറ്റയ്ക്കും വ്യായാമം ചെയ്യിപ്പിച്ചാണ് പഠനം നടത്തിയത്. എല്ലാ നാല് ആഴ്ച കഴിയുമമ്പോഴും മാനസികവും ശാരീരികവും വൈകാരികവുമായ തലങ്ങളില്‍ അവര്‍ക്കനുഭവപ്പെട്ട മാറ്റങ്ങളെ അളക്കാനായി സര്‍വെ നടത്തിയിരുന്നു. 12 ആഴ്ചകള്‍ക്ക് ശേഷമുള്ള ഫലം പരിശോദിച്ചപ്പോള്‍ കൂട്ടമായി വ്യായാമത്തില്‍ ഏര്‍പ്പെട്ടവരില്‍ പ്രകടമായ മാറ്റങ്ങള്‍ കാണാന്‍ സാധിച്ചതായി പഠനത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com