ഒരു കല്യാണവീട്ടില്‍ നിന്നുള്ള വീഡിയോയാണ്. വിവാഹവസ്ത്രവും ആഭണങ്ങളുമൊന്നും അഴിച്ചുവയ്ക്കാതെ തന്നെ കേറിവന്ന പെണ്ണിനെക്കൊണ്ട് അമ്മിയില്‍ തേങ്ങയരപ്പിക്കുന്ന ദൃശ്യങ്ങളാണ് മലയാളികള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നത്. കമന്റടിച്ച് പ്രോത്സാഹിപ്പിക്കാന്‍ മുന്നില്‍ വരനും.
ആകെ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ചമ്മലടക്കിയ മുഖം വെച്ചാണ് ആ പെണ്‍കുട്ടി തേങ്ങയരയ്ക്കുന്നത്. ഇതെല്ലാം ഏതെങ്കിലും ആചാരങ്ങളുടെ പുറത്താണോ എന്നറിയില്ല. അതിനിടയില്‍ 'നല്ല അര' എന്ന് പുരുഷ ശബ്ദത്തില്‍ ആരോ കമ്മന്റടിക്കുന്നുമുണ്ട്. ഇതെല്ലാം കേട്ട് വരനുപോലും യാതൊരു കുലുക്കവുമില്ല.
വീഡിയോയെ വിമര്‍ശിച്ച് പുരുഷന്മാരും സ്ത്രീകളുമുള്‍പ്പെടെയുള്ള നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. പുരുഷാധികാര പ്രകടനമെന്നും പരമമായ അവഹേളനമെന്നുമെല്ലാം ഈ വീഡിയോയെ പലരും വിലയിരുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ