ഏറ്റവും മനോഹരവും വ്യത്യസ്തവുമായ വസ്ത്രങ്ങള്‍ അണിയാനാണ് സ്ത്രീകള്‍ എപ്പോഴും ആഗ്രഹിക്കുന്നത്. അതിനായി ഏതറ്റം വരെ പോകാനും ഇവര്‍ തയാറാണ്. എന്നാല്‍ ബ്രസീലിയന്‍ മോഡലായ ലയ്സ് റിബെയ്റോ ഈ കാര്യത്തില്‍ ഒരുപടി മുകളിലാണ്. രണ്ട് മില്യണ്‍ ഡോളര്‍ മുടക്കി ആരെയും ആകര്‍ഷിക്കുന്ന ഫാന്റസി ബ്രാ അണിയിച്ചൊരുക്കിയിരിക്കുകയാണ് ഈ സുന്ദരി. സ്വര്‍ണവും വജ്രങ്ങളും ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ബ്രായ്ക്ക് മുന്നില്‍ മറ്റ് വസ്ത്രങ്ങള്‍ മാറി നിന്നു പോകും.
600 ക്യാരറ്റില്‍ അധികം കനം വരുന്ന ഫാന്റസി ബ്രാ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് മൗഅവാദാണ്. മഞ്ഞ നിറത്തിലും നീല നിറത്തിലുമുള്ള വജ്രങ്ങളും 18 ക്യാരറ്റിന്റെ സ്വര്‍ണവുമാണ് സൂപ്പര്‍ ബ്രായ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ ബ്രായുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് ഈ 27 കാരി.
കണ്ണഞ്ചിപ്പിക്കുന്ന ബ്രായുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതിനായി 6000 രത്നകല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 350 മണിക്കൂര്‍ എടുത്താണ് ഫാന്റസി ബ്രാ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഏത് പരിപാടിക്ക് വേണ്ടിയാണ് ബ്രാ ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. ഇത് അണിഞ്ഞുവരുന്ന ലയിസിനെ കാണാനുള്ള കാത്തിലിരിപ്പിലാണ് ആരാധകര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ