അക്രമിയില്‍ നിന്ന് യുവതിയെ രക്ഷപ്പെടുത്തി നായ; വീഡിയോ കാണാം 

അക്രമിയില്‍ നിന്ന് യുവതിയെ രക്ഷപ്പെടുത്തി നായ; വീഡിയോ കാണാം 

നായ ആക്രമിക്കാന്‍ എത്തിയതോടെ തിരിഞ്ഞോടുന്ന മോഷ്ടാവിനെയും വീഡിയോയില്‍ കാണാം.

റോഡിലൂടെ നടന്നുപോകുന്നതിനിടെ ആക്രമിക്കാന്‍ ശ്രമിച്ച മോഷ്ടാവില്‍ നിന്ന് യുവതിയെ നായ രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടുകയാണ്. സിസിടിവി ദൃശ്യങ്ങളാണ് സംഭവം പുറത്തുകൊണ്ടുവന്നത്. 23 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തന്നെ പിന്തുടര്‍ന്നു വരുന്ന യുവാവിനെ കാണാതെ റോഡിലൂടെ നടന്നുനീങ്ങുന്ന യുവതിയെയാണ് കാണാന്‍ കഴിയുന്നത്. മഞ്ഞ നിറത്തിലുള്ള ജാക്കറ്റ് ധരിച്ച് യുവതിയെ പിന്തുടരുന്ന വ്യക്തി അവരെ റോഡില്‍ തള്ളിയിട്ട് മോഷണം നടത്താന്‍ ശ്രമിക്കുന്നു. വീഡിയോയുടെ തുടക്കം മുതല്‍ ഒരറ്റത്ത് ഇതെല്ലാം കണ്ടുകൊണ്ടിരുന്ന നായ യുവതിയെ ആക്രമിക്കുന്നതു കണ്ടതും അയാളുടെ അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. നായ ആക്രമിക്കാന്‍ എത്തിയതോടെ തിരിഞ്ഞോടുന്ന മോഷ്ടാവിനെയും വീഡിയോയില്‍ കാണാം. പോഡ്‌ഗോറികി റെംപ്ലോവ് എന്ന ഫേസ്ബുക് പേജിലൂടെയാണ് വീഡിയോ ആദ്യമായി പങ്കുവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com