ഹാള്‍ടിക്കറ്റില്‍ വിദ്യാര്‍ഥിയുടെ ചിത്രത്തിന് പകരം ഗണപതി; വിദ്യാര്‍ഥിയുടെ ഒപ്പും ഗണപതി തന്നെയിട്ടു

ഗണപതിയുടെ ചിത്രവും പതിച്ചായിരുന്നു ഇത്തവണ വിദ്യാര്‍ഥികള്‍ക്കുള്ള ഹാള്‍ടിക്കറ്റ് അവര്‍ അച്ചടിച്ചത്
ഹാള്‍ടിക്കറ്റില്‍ വിദ്യാര്‍ഥിയുടെ ചിത്രത്തിന് പകരം ഗണപതി; വിദ്യാര്‍ഥിയുടെ ഒപ്പും ഗണപതി തന്നെയിട്ടു

വിദ്യാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡ് അടിക്കുന്ന ബിഹാര്‍ സര്‍വകലാശാലയുടെ പ്രിന്റിങ് പ്രസ് ഇപ്പോഴും ഗണേഷ ചതുര്‍ഥിയുടെ ഹാങ്ങ്ഓവറിലാണ്. കാരണം ഗണപതിയുടെ ചിത്രവും പതിച്ചായിരുന്നു ഇത്തവണ വിദ്യാര്‍ഥികള്‍ക്കുള്ള ഹോള്‍ ടിക്കറ്റ് അവര്‍ അച്ചടിച്ചത്. അതും വിദ്യാര്‍ഥികളുടെ ചിത്രത്തിന്റെ സ്ഥാനത്ത് തന്നെ ഗണപതിയുടെ ഫോട്ടോ പതിച്ച്. 

ബികോം പാര്‍ട്ട് വണ്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥിയുടെ ഹോള്‍ ടിക്കറ്റിലായിരുന്നു ഗണപതി സ്ഥാനം പിടിച്ചത്. മിഥില സര്‍വകലാശാലയിലെ വിദ്യാര്‍ഥിക്കായിരുന്നു ഗണപതിയുടെ ചിത്രത്തിനൊപ്പം ഹോള്‍ടിക്കറ്റ് ലഭിച്ചത്. 

വിദ്യാര്‍ഥിയുടെ ഫോട്ടോയ്ക്ക് പകരം ഗണപതിയുടെ ഫോട്ടോ പതിച്ചു എന്നത് കൊണ്ടും തീര്‍ന്നില്ല. വിദ്യാര്‍ഥി ഒപ്പിടേണ്ട സ്ഥലത്ത് ഗണപതിയുടെ ഒപ്പും അവര്‍ തന്നെ ഇട്ടു. 

എന്നാല്‍ സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുമുള്ള പിഴവല്ല. വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്ത കമ്പ്യൂട്ടര്‍ കഫേയ്ക്ക് അബദ്ധം സംഭവിച്ചതാണെന്നാണ് സര്‍വകലാശാലയുടെ നിലപാട്. ഇത് ആദ്യമായാല്ല ബിഹാറില്‍ ഹോള്‍ടിക്കറ്റ് അബദ്ധം സംഭവിക്കുന്നത്. ഈ വര്‍ഷം ആദ്യം സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്റെ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡില്‍ ബോജ്പൂരി നടിയുടെ ഫോട്ടോ വെച്ച് ബിഹാര്‍ ബോര്‍ഡ് ഞെട്ടിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com