ഇനി ലോകത്തിലെ ഭാരമേറിയ വനിതയല്ല; ഇമാന്റെ തൂക്കം 242 കിലോ കുറഞ്ഞു

ഇന്ത്യയില്‍ നിന്ന് തിരിച്ചു പോകുമ്പോള്‍ ലോകത്തിലെ ഏറ്റവും ഭാരമുള്ള യുവതിയെന്ന റെക്കോര്‍ഡ് ഇമാനൊപ്പം ഉണ്ടാകില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്
ഇനി ലോകത്തിലെ ഭാരമേറിയ വനിതയല്ല; ഇമാന്റെ തൂക്കം 242 കിലോ കുറഞ്ഞു

മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയെന്ന പേരുമായിട്ടായിരുന്നു ഈജിപ്ത്യന്‍ യുവതിയായ ഇമാന്‍ അഹ്മദ് അബ്ദുലാദി ഇന്ത്യയിലേക്ക് ചികിത്സയ്ക്കായി എത്തിയത്. എന്നാല്‍ തിരിച്ചു പോകുമ്പോള്‍ ലോകത്തിലെ ഏറ്റവും ഭാരമുള്ള യുവതിയെന്ന റെക്കോര്‍ഡ് ഇമാനൊപ്പം ഉണ്ടാകില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

രണ്ട് മാസത്തെ ചികിത്സയിലൂടെ ഇമാന്റെ ഭാരം 242 കിലോ കുറഞ്ഞു. ഫെബ്രുവരി 11ന് ചികിത്സയ്ക്കായി മുംബൈയിലെത്തുമ്പോള്‍ 490 കിലോയ്ക്ക് മുകളിലായിരുന്നു ഇമാന്റെ ഭാരം. തന്റെ തൂക്കം പകുതിയായി കുറഞ്ഞതോടെ ഉടന്‍ എഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇമാന്‍. കഴിഞ്ഞ 20 വര്‍ഷമായി ഭാരക്കൂടലിനെ തുടര്‍ന്ന് ഇമാന് എഴുന്നേറ്റിരിക്കാന്‍ കൂടി സാധിച്ചിരുന്നില്ല. 

ചികിത്സ ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇമാന്റെ തൂക്കം 100 കിലോ കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചിരുന്നു. ഭക്ഷണം ക്രമീകരിച്ചും, ഫിസിയോ തെറാപ്പി ചെയ്തുമായിരുന്നു ഇമാന്റെ തൂക്കം 100 കിലോ വരെ കുറച്ചത്. 

ഇതിന് ശേഷം മാര്‍ച്ച് ഏഴിന് ഒരു ശസ്ത്രക്രിയയ്ക്കും ഇമാന്‍ വിധേയമായിരുന്നു. വയറിന്റെ 75 ശതമാനം ഭാഗം ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ ഇമാന്റെ ശരീരത്തില്‍ നിന്നും നീക്കം ചെയ്തു. ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഈ ശസ്ത്രക്രിയയ്ക്ക് ശേഷം ഇമാന്റെ ഭാരം 340 കിലോയായി കുറഞ്ഞു. ഭാരം കുറഞ്ഞതോടെ ഇമാന്റെ ഹൃദയം, വൃക്ക, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com