ബസില്‍ കണ്ടക്ടറായി അമ്മയ്‌ക്കൊപ്പം കുഞ്ഞും; സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ലീവ് അനുവദിച്ചു

കരാര്‍ ജീവനക്കാരിയായതിനാല്‍ ലീവ് നീട്ടിത്തരാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറായില്ല
ബസില്‍ കണ്ടക്ടറായി അമ്മയ്‌ക്കൊപ്പം കുഞ്ഞും; സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ലീവ് അനുവദിച്ചു

ബസില്‍ കയറി ടിക്കറ്റ് ചോദിച്ച് കണ്ടക്ടര്‍ അടുത്തെത്തുമ്പോഴേക്കും പലരും ഒന്നു ഞെട്ടിയിരുന്നു. കാരണം വനിതാ കണ്ടക്ടറുടെ തോളില്‍ എട്ട് മാസം പ്രായമുള്ള ഒരു കുട്ടിയുമുണ്ടാകും. ജോലി ചെയ്യുന്ന വനിതകള്‍ക്ക് ആറ് മാസം പ്രസവാവധി അനുവദിച്ചിട്ടുണ്ട്. പക്ഷെ ഈ ആറ് മാസം എത്രത്തോളം അമ്മമാരെ സഹായിക്കുമെന്ന ചോദ്യമാണ് ഈ വനിതാ ബസ് കണ്ടക്ടര്‍ ചോദിക്കുന്നത്. 

തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ടിലെ ജീവനക്കാരിയായ ആലിയ ജഹാനാണ് കുഞ്ഞുമായി ജോലിക്കെത്തേണ്ടി വന്നത്. കരാര്‍ ജീവനക്കാരിയായതിനാല്‍ ലീവ് നീട്ടിത്തരാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറായില്ല. കണ്ടക്ടര്‍ ജോലിയില്‍ നിന്നും ഡിപ്പാര്‍ട്ട്‌മെന്റിലെ ഓഫീസ് ജോലിയിലേക്ക് മാറ്റണമെന്ന ആലിയയുടെ ആവശ്യവും അംഗീകരിക്കപ്പെട്ടിരുന്നില്ല. 

ബസിലെ യാത്രക്കാരില്‍ ചിലര്‍ കുട്ടിയുമായി ജോലി ചെയ്യുന്ന ആലിയയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തതോടെയാണ് വിഷയം എല്ലാവരുടേയും ശ്രദ്ധയിലേക്ക് എത്തുന്നത്. സംഭവം വൈറലായതോടെ അധികൃതര്‍ ആലിയയ്ക്ക് അരികിലേക്ക് എത്തുകയും ലീവ് അനുവദിക്കുകയും ചെയ്തു. 

കരാര്‍ ജീവനക്കാര്‍ക്കും സ്ഥിരം ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന ആലിയയുടെ പ്രതീക്ഷ. മിശ്ര വിവാഹമായതിനാല്‍ ഇവര്‍ക്ക് ഇരുവരുടേയും കുടുംബങ്ങളുടെ ഭാഗത്ത് നിന്നുമുള്ള പിന്തുണയും ഇല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com