വണ്ണം കുറഞ്ഞാല്‍ ആളുകള്‍ ഇങ്ങനെ മാറുമോ..! ഈ ചിത്രങ്ങള്‍ കണ്ട് നോക്കൂ..

മനസിനിണങ്ങിയ ആഹാരം വയറു നിറയെ കഴിക്കുമ്പോള്‍ പോലും തടിയന്‍/തടിച്ചി എന്ന വിളി നിങ്ങളെ സങ്കടത്തിലാഴ്ത്തും.
വണ്ണം കുറഞ്ഞാല്‍ ആളുകള്‍ ഇങ്ങനെ മാറുമോ..! ഈ ചിത്രങ്ങള്‍ കണ്ട് നോക്കൂ..

പൊണ്ണത്തടി എന്നും എല്ലാവര്‍ക്കും ഒരു പ്രശ്‌നം തന്നെയാണ്. ഒരു ഫങ്ഷന് പോകുമ്പോള്‍, ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞടുക്കുമ്പോള്‍.. എന്തിന് മനസിനിണങ്ങിയ ആഹാരം വയറു നിറയെ കഴിക്കുമ്പോള്‍ പോലും തടിയന്‍/തടിച്ചി എന്ന വിളി നിങ്ങളെ സങ്കടത്തിലാഴ്ത്തും.

അങ്ങനെയുള്ള അമിതവണ്ണക്കാര്‍ക്ക് അത്യധികം ആത്മവിശ്വാസം പകരുന്ന ചിത്രങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. വര്‍ഷങ്ങളെടുത്താണെങ്കിലും ഇവിടെ ചിലര്‍ 100ല്‍ അധികം കിലോ ഭാരം കുറച്ചാണ് പുതിയ ലുക്കിലെത്തിയിരിക്കുന്നത്. ഇവരുടെ പഴയ ചിത്രവും പുതിയ ചിത്രവും തമ്മില്‍ വെച്ച് നോക്കിയാല്‍ തിരിച്ചറിയാനേ കഴിയില്ല. 

മുന്‍പത്തെ ചിത്രത്തില്‍ നിന്നും ഏറെ ആത്മവിശ്വസത്തോടെ ചിരിച്ചിരിക്കുന്ന ചിത്രങ്ങള്‍ കാണുന്നവരിലും പോസിറ്റീവ് എനര്‍ജി സൃഷ്ടിക്കും. കൃത്യമായ വ്യായാമവും ഡയറ്റുമൊക്കെയാണ് ഇവര്‍ക്ക് ഈ പുതുരൂപം നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com