ഏഴ് പോസുകള്‍; 21 വ്യത്യസ്ത ഫോട്ടോകള്‍

ഫോട്ടോഗ്രഫി സീരിയസാക്കുന്നവര്‍ക്ക് പരിശീലിക്കാം
ഏഴ് പോസുകള്‍; 21 വ്യത്യസ്ത ഫോട്ടോകള്‍

ക്യാമറാമേനായ മഹേഷ് ഭാവനയുടെ കഥയാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി സൂപ്പര്‍ ഹിറ്റായ മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ പറയുന്നത്. മഹേഷ് കട്ടപ്പനയിലെ ഭാവന സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറാണ്. ഫോട്ടോഗ്രാഫര്‍ എന്ന് പുള്ളി സ്വയം പറയുന്നതാണ്. എന്നാല്‍ മഹേഷിന്റെ
ചാച്ചന്‍ മികച്ചൊരു ക്യാമറമാന്‍ തന്നെയാണെന്ന് സംവിധായകനായ ദിലീഷ് പോത്തന്‍ കാഴ്ചക്കാര്‍ക്ക് മനസിലാക്കി തരുന്നുണ്ട്. മഹേഷാകട്ടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എടുക്കാനും, വാരികയുടെ കവര്‍ പേജിനയക്കാനുമുള്ള ഫോട്ടോകള്‍ ഒരേ രീതിയില്‍ തന്നെയാണ് എടുക്കുന്നതും. ഫോട്ടോ പോര എന്ന് മഹേഷിന് തോന്നിയതോടെ ചാച്ചനോട് ചോദിക്കാന്‍ ചെന്നു. അവിടെ പറയുന്ന ഡയലോഗിനാണ് ഈ സിനിമ ഇത്രയും പറഞ്ഞത്. അതായത്, ഫോട്ടോഗ്രാഫി പഠിപ്പിക്കാന്‍ പറ്റില്ല, പക്ഷെ പഠിക്കാന്‍ പറ്റുമെന്ന് ചാച്ചന്‍ പറഞ്ഞതോടെ മഹേഷിന് ബള്‍ബ് കത്തി. അങ്ങനെ മഹേഷ് ക്യാമറാമേനാകുന്നു. 

എന്നാല്‍ കിടിലന്‍ സ്മാര്‍ട്ട്‌ഫോണുണ്ടായിട്ടൊന്നും ഫോട്ടോഷൂട്ട് അത്ര ക്ലിക്കാകില്ല. പണിയറിയില്ലെങ്കില്‍ ഫോട്ടോ ഇപ്പറഞ്ഞ മഹേഷെടുക്കുന്ന പോലെ തന്നെയായിരിക്കും. മാറ്റമൊന്നും കാണില്ലെന്ന് മാത്രം.
പണിയറിയില്ലെങ്കില്‍ ഫോട്ടോ ഇപ്പറഞ്ഞ മഹേഷെടുക്കുന്ന പോലെ തന്നെയായിരിക്കും. മാറ്റമൊന്നും കാണില്ലെന്ന് മാത്രം. 

 ഈ പറയുന്ന ഏഴ് പോസുകളില്‍ ഫോട്ടോ എടുത്താല്‍ വ്യത്യസ്തങ്ങളായ 20 ഫോട്ടോകള്‍ ലഭിക്കും. മോഡലുകളൊക്കെ പയറ്റുന്ന അടവാണിത്. ഓവറാക്കി അവരുടെ കഞ്ഞിയില്‍ പറ്റയിടരുത്!

അപ്പോ തുടങ്ങാം..

1- Portrait shot from a side

2- Portrait shot with hands around the face

3-Hands connected on the chest​

4-Side with one hand on the waist​

5-Standing at the wall with hands behind the back

6-Facing the wall​

7-Slightly off the wall ​

(ചിത്രങ്ങള്‍ക്ക് കടപ്പാട് പിന്റെറെസ്റ്റ്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com