ഏറ്റവും ഭാരമേറിയ യുവതി; ഇമാന്റെ ഭാരം 140 കിലോ കുറച്ച് ഡോക്റ്റര്‍മാര്‍

ഒരു മാസം കൊണ്ട് ഇമാന്റെ തൂക്കം 140 കിലോ കുറയ്ക്കാന്‍ ഇന്ത്യയിലേ ഡോക്റ്റര്‍മാര്‍ക്ക് സാധിച്ചു
ഏറ്റവും ഭാരമേറിയ യുവതി; ഇമാന്റെ ഭാരം 140 കിലോ കുറച്ച് ഡോക്റ്റര്‍മാര്‍

മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയുടെ ഭാരം കുറച്ച് ഇന്ത്യ. 500 കിലോ തൂക്കവുമായാണ് ഇമാന്‍ അഹ്മദെന്ന ഈജിപ്ത്യന്‍ യുവതി ഇന്ത്യയിലേക്ക് ചികിത്സയ്ക്കായെത്തിയത്. എന്നാല്‍ ഒരു മാസം കൊണ്ട് ഇമാന്റെ തൂക്കം 140 കിലോ കുറയ്ക്കാന്‍ ഇന്ത്യയിലേ ഡോക്റ്റര്‍മാര്‍ക്ക് സാധിച്ചു. 

മുംബൈയിലെ സെയ്ഫി ആശുപത്രിയിലാണ് ഇമാന്‍ ചികിത്സയിലുള്ളത്. നിലവില്‍ ഇമാന്റെ തൂക്കം 358 കിലോഗ്രാമാണെന്ന് ഡോക്റ്റര്‍മാര്‍ പറയുന്നു. ഫെബ്രുവരിയില്‍ പ്രത്യേക വിമാനത്തിലായിരുന്നു ഇമാനെ ചികിത്സയ്ക്കായി മുംബൈയിലെത്തിക്കുന്നത്.

ഇമാന്റെ ഭക്ഷണക്രമവും ഡോക്റ്റര്‍മാരുടെ നിയന്ത്രണത്തിലാണ്. ദിവസേന 1800 കലോറിയടങ്ങുന്ന ഭക്ഷണ ക്രമമാണ് ഇമാനായി ഡോക്റ്റര്‍മാര്‍ തയ്യാറാക്കിയിരിക്കുന്നത്. സോഡിയം പ്രോട്ടീന്‍ പൗഡറും സോയാ മില്‍ക്കും ചോര്‍ത്ത് തയ്യാറാക്കിയ ദ്രവ രൂപത്തിലുള്ള ഭക്ഷണമാണ് ഇമാന് നല്‍കുന്നത്. മൂക്കിലൂടെ കുഴലിട്ടാണ് ദ്രവ രൂപത്തിലുള്ള ഭക്ഷണം നല്‍കുന്നത്. 

ഇമാന്റെ ശരീരത്തിലെ യൂറിക് ആസിഡ് കുറയ്ക്കുക എന്നതാണ് ഡോക്റ്റര്‍മാര്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com