ആര്‍ത്തവം സ്വാഭാവികമാണ്, ആര്‍ത്തവത്തെ കാണിക്കുന്നതും അതുപോലെയാകണം; ആര്‍ത്തവ രക്തം കൊണ്ട് സാനിറ്ററി നാപ്കിന്റെ പരസ്യം

ആര്‍ത്തവം സ്വാഭാവികമാണ്. ആര്‍ത്തവത്തെ കാണിക്കുന്നതും സ്വാഭാവികമാകണമെന്നാണ് ബോഡിഫോം ലോകത്തോട് പറയുന്നത്
ആര്‍ത്തവം സ്വാഭാവികമാണ്, ആര്‍ത്തവത്തെ കാണിക്കുന്നതും അതുപോലെയാകണം; ആര്‍ത്തവ രക്തം കൊണ്ട് സാനിറ്ററി നാപ്കിന്റെ പരസ്യം

വിപ്ലവകരമായ മാറ്റത്തിന് സ്ത്രീയ്‌ക്കൊപ്പം നില്‍ക്കുന്നു എന്ന് അവകാശപ്പെട്ടാണ് സാനിറ്ററി നാപ്കിനുകളുടെ പരസ്യങ്ങള്‍ നമുക്ക് മുന്നിലേക്കെത്തുന്നത്. വിപ്ലവകരമായ മാറ്റം പറയുമ്പോഴും, നീല നിറത്തിലെ ഫ്‌ലൂയിഡിന് പകരം ആര്‍ത്തവ രക്തം പരസ്യത്തില്‍ ഉപയോഗിക്കുന്ന തരത്തിലേക്കുള്ള പുരോഗമനം കാണിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. 

എന്നാലിപ്പോള്‍ അതിനും മാറ്റം സംഭവിക്കുന്നു. സാനിറ്ററി നാപ്കിന്റെ പരസ്യത്തില്‍ ചുവന്ന നിറത്തിലെ ആര്‍ത്തവ രക്തം കാണിക്കുകയാണ് ബോഡിഫോം. 

#bloodnormal എന്ന ഹാഷ് ടാഗില്‍ ക്യാംപെയിന്‍ ആരംഭിച്ചാണ്  ഇതുവരെ സാനിറ്ററി നാപ്കിന്റെ പരസ്യത്തില്‍ നിലനിന്നിരുന്ന രീതി ബോഡിഫോം മാറ്റുന്നത്. ആര്‍ത്തവം സ്വാഭാവികമാണ്. ആര്‍ത്തവത്തെ കാണിക്കുന്നതും സ്വാഭാവികമാകണമെന്നാണ് ബോഡിഫോം ലോകത്തോട് പറയുന്നത്.

സ്ത്രീയുടെ കാലുകള്‍ക്കിടയിലൂടെ ചുവന്ന രക്തം ഒഴുകുന്നത് ഇതിന് മുന്‍പ് ഒരു സാനിറ്ററി നാപ്കിന്‍ കമ്പനിക്കും കാണിക്കാനുള്ള ധൈര്യമുണ്ടായിട്ടില്ല...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com