കേള്‍വിശക്തി ഇല്ലാതിരുന്ന കുഞ്ഞ് ആദ്യമായി അമ്മയുടെ സ്വരം കേട്ടപ്പോള്‍; ക്രിസ്റ്റി നമ്മുടെ ഹൃദയത്തെ തൊടും

അമ്മയുടെ സംസാരം ആദ്യമായി കേട്ടപ്പോഴുള്ള ക്രിസ്റ്റിയുടെ പ്രതികരണമാണ് ഇപ്പോള്‍ എല്ലാവരുടേയും ഹൃദയത്തില്‍ തൊടുന്നത്
കേള്‍വിശക്തി ഇല്ലാതിരുന്ന കുഞ്ഞ് ആദ്യമായി അമ്മയുടെ സ്വരം കേട്ടപ്പോള്‍; ക്രിസ്റ്റി നമ്മുടെ ഹൃദയത്തെ തൊടും

2017 ഓഗസ്റ്റിലായിരുന്നു ക്രിസ്റ്റി കിയാന്‍ ജനിക്കുന്നത്. കേള്‍വി ശക്തി ഇല്ലാതെയായിരുന്നു അവളുടെ ജനനം. കുഞ്ഞിന് കേള്‍വി ശക്തി ഇല്ലെന്ന് അറിഞ്ഞത് മുതല്‍ അവളുടെ മാതാപിതാക്കള്‍ ശബ്ദത്തെ അവളിലേക്കെത്തിക്കാനുള്ള വഴികള്‍ തിരയാന്‍ ആരംഭിച്ചു. 

ഏതാനും മാസങ്ങള്‍ക്ക് ശേഷം ക്രിസ്റ്റിയുടെ കേള്‍വിക്ക് സഹായിക്കുന്ന സാങ്കേതി സഹായം ബന്ധുക്കള്‍ക്ക് കണ്ടെത്താന്‍ സാധിച്ചു. ഇതിലൂടെ അമ്മയില്‍ നിന്നും ആദ്യത്തെ ഹായിലൂടെ ക്രിസ്റ്റി ശബ്ദം അനുഭവിച്ചു. അമ്മയുടെ സംസാരം ആദ്യമായി കേട്ടപ്പോഴുള്ള ക്രിസ്റ്റിയുടെ പ്രതികരണമാണ് ഇപ്പോള്‍ എല്ലാവരുടേയും ഹൃദയത്തില്‍ തൊടുന്നത്. 

മാസങ്ങള്‍ മാത്രമുള്ള കുഞ്ഞാണെങ്കിലും വികാരങ്ങള്‍ ക്രിസ്റ്റിയുടെ മുഖത്ത് വരുന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com