പോകുന്ന പോക്കില്‍ ഒരു ചവിട്ടെന്ന് പറയാറേയുള്ളു, ഇവിടെ സംഭവിച്ചു; റെയില്‍ വേ ട്രാക്കിലേക്ക് സ്ത്രീയെ തള്ളിയിട്ട് ഒരു പോക്കായിരുന്നു

സ്ത്രീയെ ട്രാക്കിലേക്ക് തള്ളിയിട്ടതിന് ശേഷം സ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ പതിയെ നടന്നു നീങ്ങുകയുമാണ് അയാള്‍
പോകുന്ന പോക്കില്‍ ഒരു ചവിട്ടെന്ന് പറയാറേയുള്ളു, ഇവിടെ സംഭവിച്ചു; റെയില്‍ വേ ട്രാക്കിലേക്ക് സ്ത്രീയെ തള്ളിയിട്ട് ഒരു പോക്കായിരുന്നു

ചിലര്‍ എന്തായിരിക്കും അടുത്ത സമയം ചെയ്യുക എന്ന് ആര്‍ക്കും പറയാനാവില്ല. നടന്നു പോകുന്നതിന് ഇടയില്‍ അടുത്ത് നില്‍ക്കുന്ന ആളെ ഉന്തിയിട്ടായിരിക്കും പോവുക. ഒരു കാരണവുമുണ്ടാകില്ല ആ ഉന്തിയിടലിനും അടിക്കുമെല്ലാം. 

ഇവിടെ അങ്ങിനെ ഒരു സ്ത്രീയെ റെയില്‍വേ ട്രാക്കിലേക്ക് ഉന്തിയിടുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. റെയില്‍വേ സ്റ്റേഷനില്‍ ക്ലീനറായി ജോലി ചെയ്തിരുന്ന സ്ത്രീയെയാണ് പ്ലാറ്റ്‌ഫോമിലൂടെ നടന്നുവരികയായിരുന്ന കാഴ്ചയില്‍ മധ്യവയസ്‌കനെന്ന് തോന്നിക്കുന്ന മനുഷ്യന്‍ ട്രാക്കിലേക്ക് തള്ളിയിട്ടത്. 

ഈ പാതയില്‍ ആ സമയം ട്രെയിന്‍ കടന്നുവരാതിരുന്നതിനാല്‍ അപകടം ഒഴിവായി പോവുകയായിരുന്നു. സ്ത്രീയെ ട്രാക്കിലേക്ക് തള്ളിയിട്ടതിന് ശേഷം സ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ പതിയെ നടന്നു നീങ്ങുകയുമാണ് അയാള്‍. 

പരിക്കുകളോടെ സ്ത്രീയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ ട്രാക്കിലേക്ക് തള്ളിയിട്ട വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ രോക്ഷം പ്രകടിപ്പിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com