ബിഹു പരിശീലിച്ച് അസമിനെ പരിചയപ്പെടുത്തി പ്രിയങ്ക (വീഡിയോ) 

2016 മുതല്‍ അസമിന്റെ ടൂറിസം ബ്രാന്‍ഡ് അംബാസിഡറാണ് പ്രിയങ്കയെങ്കിലും ഇത് ആദ്യമായാണ് പ്രിയങ്ക അസം ടൂറിസത്തിന്റെ ഒരു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 
ബിഹു പരിശീലിച്ച് അസമിനെ പരിചയപ്പെടുത്തി പ്രിയങ്ക (വീഡിയോ) 

പ്രിയങ്ക ചോപ്ര അഭിനയിച്ചിരിക്കുന്ന അസം ടൂറിസം വകുപ്പിന്റെ 'ഓസം അസം' ക്യാംപെയിന്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുകയാണ്. എന്നാല്‍ വീഡിയോയില്‍ സഹഅഭിനേത്രിയായി മാത്രമേ അസം ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പ്രിയങ്കയ്ക്ക് സ്ഥാനമൊള്ളു. കേന്ദ്രകഥാപാത്രം അസം തന്നെ. സംസ്ഥാനത്തിന്റെ തനതായ മനോഹാരിതയും സൗന്ദര്യവും പ്രദര്‍ശിപ്പിച്ചുകൊണ്ട് തയ്യാറാക്കിയിരിക്കുന്ന വീഡിയോ അസമിലേക്ക് ആരെയും ആകര്‍ഷിക്കുന്നതാണ്. യാത്രപോകാനുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ എന്തുകൊണ്ട് അസം സ്ഥാനം പിടിക്കണം എന്ന ചോദ്യത്തിനുള്ള എല്ലാ ഉത്തരങ്ങളും വീഡിയോ പറയും. 2016 മുതല്‍ അസമിന്റെ ടൂറിസം ബ്രാന്‍ഡ് അംബാസിഡറാണ് പ്രിയങ്കയെങ്കിലും ഇത് ആദ്യമായാണ് പ്രിയങ്ക അസം ടൂറിസത്തിന്റെ ഒരു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

മൂന്നര മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോയുടെ ആരംഭം പ്രിയങ്ക അസമിന്റെ പരമ്പരാഗത വസ്ത്രമായ മെക്കേല ചഡോര്‍ ധരിച്ചുകൊണ്ട് ബിഹു പരിശീലിക്കുന്നതാണ്. അസമിന്റെ പരമ്പരാഗത നത്തരൂപമാണ് ബിഹു. അസമിലെ പുരാതന സ്ഥലങ്ങള്‍ ആകര്‍ഷകമായ ഭക്ഷണം, നൃത്തരൂപങ്ങള്‍, ഉല്‍സവങ്ങള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയവയ്‌ക്കൊപ്പം ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാലമായ ഭൂപന്‍ ഹസാരികയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു. അസമിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും മികച്ച രീതിയില്‍ വീഡിയോയില്‍ ദൃശ്യവല്‍കരിച്ചിട്ടുണ്ട്. 

മജൂളിയിലെ പരമ്പരാഗത നര്‍ത്തകരും സംസ്ഥാനത്തെ തെയ്‌ല തോട്ടങ്ങളും ഫുട്‌ബോളിനോടുള്ള ഇവിടുത്തെ കുട്ടികളുടെ പ്രിയവുമെല്ലാം മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. പ്രിയങ്ക ബുഹു നൃത്തചുവടുകള്‍ അസ്വദിച്ചുകൊണ്ട് ' ഒരിക്കല്‍ നിങ്ങള്‍ അസം സന്ദര്‍ശിച്ചാല്‍, അത് എന്നന്നേക്കുമായി നിങ്ങളോടൊപ്പം ഉണ്ടാകും' എന്ന് പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. 

ടൂറിസം വകുപ്പ് ഔദ്യോഗികമായി വീഡിയോ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓസം അസം ക്യാംപെയിനിന്റെ ഭാഗമായി നവംബര്‍ ഒന്നാം തിയതിയായിരിക്കും വീഡിയോ ഔദ്യോഗികമായി റിലീസ് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com