ഫേസ്ബുക്കില്‍ വയറലായി തലശേരി മൊഞ്ചത്തി: ഉടന്‍ പണം എപ്പിസോഡ് വയറലാകുന്നു

തലശേരി ബ്രണ്ണന്‍ കോളജില്‍ എടിഎം മഷീനുമായി എത്തിയതായിരുന്നു മാത്തൂട്ടിയും കലേഷും
ഫേസ്ബുക്കില്‍ വയറലായി തലശേരി മൊഞ്ചത്തി: ഉടന്‍ പണം എപ്പിസോഡ് വയറലാകുന്നു

ആര്‍ജെ മാത്തുക്കുട്ടിയും രാജ് കലേഷും അവതാരകരായി എത്തുന്ന മഴവില്‍ മനോരമയിലെ ഔട്ട്‌ഡോര്‍ ഗെയിം ഷോ ആണ് ഉടന്‍ പണം. ഒരു എടിഎം മെഷിനുമായി ആള്‍ത്തിരക്കിലേക്ക് അവതാരകര്‍ ഇറങ്ങും. ആള്‍ക്കൂട്ടത്തില്‍ ഒരാളെ മത്സരാര്‍ത്ഥിയാക്കി ചോദ്യം ചോദിക്കും, വെല്ലുവിളിയ്ക്കും. വിജയിച്ചാല്‍ പണം ഇതാണ് ഉടന്‍ പണം എന്ന പരിപാടി. 

തലശേരി ബ്രണ്ണന്‍ കോളജില്‍ എടിഎം മഷീനുമായി എത്തിയതായിരുന്നു മാത്തൂട്ടിയും കലേഷും. പക്ഷേ ആ എപ്പിസോഡ് വയറലായി.  മത്സരിക്കാനെത്തിയ സന എന്ന കുട്ടിയുടെ മൊഞ്ചും സംസാരവും തന്നെയാണ് ആളുകളെ ആകര്‍ഷിക്കുന്നത്. 

കാണാന്‍ മൊഞ്ചുള്ള പെണ്‍കുട്ടികള്‍ മാത്രമല്ല, കരുത്തും ബുദ്ധിയും വിനയവുമുള്ള പെണ്‍കുട്ടികള്‍ തലശ്ശേരിയില്‍ ഉണ്ട് എന്ന് പറഞ്ഞാണ് വീഡിയോ ഷെയര്‍ ചെയ്തു പോവുന്നത്. അതിനൊപ്പം തലശ്ശേരി പശ്ചാത്തലമാക്കി ഒരുക്കിയ വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതവുമാകുമ്പോള്‍ എപ്പിസോഡ് വേറെ തലത്തിലാകുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com