വീഡിയോ ഗെയിമുകള്‍ അത്ര മോശമല്ല; വീഡിയോ ഗെയിം കളിച്ചാല്‍ ഇങ്ങനെയുമുണ്ട് ഗുണങ്ങള്‍ 

വീഡിയോ ഗെയിമുകള്‍ അത്ര മോശമല്ല; വീഡിയോ ഗെയിം കളിച്ചാല്‍ ഇങ്ങനെയുമുണ്ട് ഗുണങ്ങള്‍ 

വീഡിയോ ഗെയ്മുകളുടെ ഇതുവരെ പറഞ്ഞിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായ ഒന്നാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പ്രമുഖ വീഡിയോ ഗെയ്മുകള്‍ പുതിയ ഭാഷ പഠിക്കാന്‍ പ്രയോജനകരമാണെന്നാണ് പുതിയ കണ്ടെത്തല്‍

വീഡിയോ ഗെയ്മുകള്‍ പിരിമുറുക്കം കുറയ്ക്കും, വിഷാദത്തില്‍ നിന്ന് കരകയറാന്‍ സഹായിക്കും, ബുദ്ധിസാമര്‍ദ്ധ്യം ഉയര്‍ത്തും തുടങ്ങി ഒട്ടേറെ പോസിറ്റീവ് വീക്ഷണങ്ങള്‍ പുറത്തുവരാറുണ്ടെങ്കിലും പലപ്പോഴും വീഡിയോഗെയ്മുകള്‍ അത്ര നല്ലതല്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത്തരം നെഗറ്റീവ് റിപ്പോര്‍ട്ടുകളാണ് ഒരുപക്ഷെ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതെന്ന് തോന്നുന്നു. അതുകൊണ്ടായിരിക്കണമല്ലോ പലപ്പോഴും കുട്ടികള്‍ വീഡിയോ ഗെയ്മുകള്‍ കളിക്കുന്നതിനെ മുതിര്‍ന്നവര്‍ വിമര്‍ശിക്കുന്നത്. 

എന്നാല്‍ വീഡിയോ ഗെയ്മുകളുടെ ഇതുവരെ പറഞ്ഞിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായ ഒന്നാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പ്രമുഖ വീഡിയോ ഗെയ്മുകള്‍ പുതിയ ഭാഷ പഠിക്കാന്‍ പ്രയോജനകരമാണെന്നാണ് പുതിയ കണ്ടെത്തല്‍. സ്‌പെയ്‌നിലെ സെയിന്റ് ലൂയിസ് സര്‍വകലാശാലയില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തല്‍ പുറത്തുവിട്ടത്. അസാസിന്‍സ് ക്രീഡ് 2 എന്ന വീഡിയോ ഗെയിം ഉപയോഗിച്ച് ഗവേഷകര്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ ഇറ്റാലിയന്‍ ഭാഷ പഠിപ്പിച്ചു. 

സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ സൈമണ്‍ ബ്രിഗ്നിയും ഈ കണ്ടെത്തല്‍ ശരിവെച്ചു. തന്റെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെട്ടതിന് വീഡിയോ ഗെയ്മുകള്‍ വളരെയധികം സഹായിച്ചിട്ടുണ്ടെന്നാണ് പ്രൊഫസറുടെ വാക്കുകള്‍. രണ്ട് സെമസ്റ്ററുകൊണ്ട് പഠിച്ചെടുക്കേണ്ട കാര്യങ്ങളാണ് വീഡിയോ ഗെയിം കളിച്ചതിലൂടെ കുട്ടികള്‍ സ്വായത്തമാക്കിയതെന്ന് ഗവേഷകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com