'എന്റെ കേരളം, എത്ര സങ്കടം'; കേരളത്തിനായി നൊമ്പരഗാനം പാടി ഉഷ ഉതുപ്പ് (വീഡിയോ)

'എന്റെ കേരളം, എത്ര സുന്ദരം' എന്ന തന്റെ ഹിറ്റ് ഗാനം 'എന്റെ കേരളം, എത്ര സങ്കടം' എന്ന് മാറ്റിപ്പാടിയാണ് കേരളത്തിന്റെ ദു:ഖത്തില്‍ ഉഷ ഉതുപ്പും പങ്കുചേര്‍ന്നത്
'എന്റെ കേരളം, എത്ര സങ്കടം'; കേരളത്തിനായി നൊമ്പരഗാനം പാടി ഉഷ ഉതുപ്പ് (വീഡിയോ)

പ്രളയദുരന്തം വിതച്ച കേരളത്തിനായി ഗായിക ഉഷ ഉതുപ്പിന്റെ നൊമ്പരഗാനം. 'എന്റെ കേരളം, എത്ര സുന്ദരം' എന്ന തന്റെ ഹിറ്റ് ഗാനം 'എന്റെ കേരളം, എത്ര സങ്കടം' എന്ന് മാറ്റിപ്പാടിയാണ് കേരളത്തിന്റെ ദു:ഖത്തില്‍ ഉഷ ഉതുപ്പും പങ്കുചേര്‍ന്നത്. ഹരിതാഭവും ആരോഗ്യപൂര്‍ണ്ണവുമായ കേരളത്തിന്റെ നല്ല നാളേക്കായി ഒരു പ്രാര്‍ത്ഥനയാണ് ഇതെന്ന അടിക്കുറിപ്പോടെയാണ് ഗാനത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന്റെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. 

പ്രളയതാളം എന്ന പേരിലാണ് ആല്‍ബമെത്തിയത്. ഗാനത്തിലെ എല്ലാ വരികളും കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിവരിച്ചുകൊണ്ടുള്ളതാണ്. ചിറ്റൂര്‍ ഗോപിയുടെ വരികള്‍ക്ക് സുമിത് രാമനാണ് സംഗീതം നല്‍കിയിരിക്കുന്നത്. 

കേരളത്തോടുള്ള ആദരസൂചകമായി ഈ ഗാനം സമര്‍പ്പിക്കുകയാണെന്നും ഉഷ പറയുന്നു. കേരളത്തിനായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആലോചിച്ചിരുന്നപ്പോള്‍ മരുമകളാണ് ഇത്തരത്തിലൊരു ആശയം പങ്കുവച്ചതെന്നും ഉടന്‍തന്നെ ഗാനത്തിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുകയായിരുന്നെന്നും ഉഷ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com