വീടിന് സമീപത്ത് നിന്നും പാമ്പിനെ കണ്ടെത്തിയാല്‍ എന്താകും ചെയ്യുക? ഭൂരിഭാഗം പേരും തല്ലിക്കൊല്ലാനായിരിക്കും ഒരുങ്ങുക. കിട്ടിയ പാമ്പിനെ കയ്യില്‍ വെച്ച് വീരസാഹസീക കൃത്യങ്ങള്‍ ചെയ്യുന്ന വിരുതന്മാരുമുണ്ട്. മൂര്‍ഖന്‍ പാമ്പിന്റെ വായ തുന്നികെട്ടാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ക്ക് സംഭവിച്ച ദാരുണാന്ത്യമാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്.
കിഴക്കന്‍ ബീഹാറിലെ ബോലാനാഥ് എന്ന ഓട്ടോഡ്രൈവറാണ് വീടിന് അടുത്ത് നിന്നും കണ്ടെത്തിയ പാമ്പിന്റെ വായ സൂചിയും നൂലും ഉപയോഗിച്ച് തുന്നിക്കെട്ടാന്‍ ശ്രമിച്ചത്. തണുപ്പില്‍ നിന്നും രക്ഷ നേടുന്നതിനായി വെയില് കായാന്‍ ഇറങ്ങിയതായിരുന്നു മൂര്‍ഖന്‍. ചെന്ന് പെട്ടത് ബോലനാഥിന്റെ മുന്‍പിലും.
സൂചിയും നൂലും ഉപയോഗിച്ച് പാമ്പിന്റെ വായ തുന്നിക്കെട്ടാനുള്ള ശ്രമത്തിന് ഇടയില്‍ ബോലനാഥിനെ മൂര്‍ഖന്‍ ആഞ്ഞൊന്ന കടിച്ചു. കൂടി നിന്നിരുന്ന നാട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ബോലനാഥ് തയ്യാറായില്ല. തനിക്ക വിഷം ഏല്‍ക്കില്ലെന്നായിരുന്നു ബോലനാഥിന്റെ നിലപാട്.
പാമ്പിന്റെ കടിയേറ്റെങ്കിലും മൂര്‍ഖന്റെ വായ തുന്നിക്കെട്ടുന്നതില്‍ നിന്നും ബോലനാഥ് പിന്മാറിയില്ല. വീണ്ടും ശ്രമം തുടര്‍ന്നു. എന്നാല്‍ അധികം താമസിക്കാതെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ബോലനാഥ് മരിച്ചു. പാമ്പിനെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയും ചെയ്തു. ബോലനാഥിന്റെ ചിതയ്ക്ക് സമീപം തന്നെ നാട്ടുകാര്‍ പാമ്പിനേയും കത്തിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ